x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂണിഫോമിന്‍റെ പേരിൽ ഏഴ് ലക്ഷം രൂപയുടെ തട്ടിപ്പ്; പോലീസുകാരനെതിരെ കേസ്

വെബ് ഡെസ്ക്
Published: August 10, 2026 10:24 AM IST | Updated: August 10, 2026 10:24 AM IST

തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി കാ​മ്പ്

തിരുവനന്തപുരം: യൂ​ണി​ഫോം ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പോ​ലീ​സു​കാ​രി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ സേ​നാം​ഗ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി. പ​ത്ത​നം​തി​ട്ട കെ​എ​പി ബ​റ്റാ​ലി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശം​ഭു ആ​ർ കൃ​ഷ്ണ​നെ​തി​രെ​യാ​ണ് പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി കാ​മ്പി​ലെ പ​രി​ശീ​ല​നാ​ർ​ഥി​ക​ളി​ൽ നി​ന്ന് യൂ​ണി​ഫോം ത​യ്യ​ലി​നും വി​ത​ര​ണ​ത്തി​നു​മാ​യി പി​രി​ച്ചെ​ടു​ത്ത ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​യാ​ൾ ത‌ട്ടിയെടുത്തത്.

എ​സ്എ​പി കാ​മ്പി​ലെ ഔ​ദ്യോ​ഗി​ക യൂ​ണി​ഫോം ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി ട്രെ​യി​നി ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും തു​ക ഈ​ടാ​ക്കി​യ​ത്. ഈ ​പ​ണം അ​താ​ത് സൊ​സൈ​റ്റി​ക​ളി​ലേ​ക്ക് അ​ട​ച്ചു തീ​ർ​ക്കാതെ തട്ടിയെടുക്കുകയായിരുന്നു

ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട​ത്തോ​ടെ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​തോ​ടെ​യാ​ണ് ഗു​രു​ത​ര​മാ​യ ഈ ​ക്ര​മ​ക്കേ​ട് പു​റ​ത്തു​വ​രു​ന്ന​ത്. കാ​മ്പി​ലെ അം​ഗ​ങ്ങ​ളി​ൽ നി​ന്ന് കൈ​ക്ക​ലാ​ക്കി​യ മു​ഴു​വ​ൻ തു​ക​യും പ്ര​തി ഓ​ൺ​ലൈ​ൻ ഗെയിമിംഗിലൂടെ ധൂ​ർ​ത്ത​ടി​ച്ച​താ​യി എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags : police officer fraud Case

Recent News

Corehub Up