അയോധ്യ: 2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രാംജന്മഭൂമി പ്രസ്ഥാനത്തിന്റെ നേതാവായ വിനയ് കത്യാർ. അയോധ്യ മണ്ഡലത്തിലാണു മത്സരിക്കുകയെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1991, 1996, 1999 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വിനയ് കത്യാർ ഫൈസാബാദിൽനിന്നു വിജയിച്ചിരുന്നു. 2006ൽ റായ്ബറേലി ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിക്കെതിരേ മത്സരിച്ച കത്യാർ പരാജയപ്പെട്ടു.
2006 മുതൽ 2018 വരെ രണ്ടു തവണ ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു.