കുന്നിക്കോട്: വെണ്ടാര്‍ വിദ്യാധിരാജ ഹയര്‍സെക്കൻഡറി സ്കൂള്‍ മാനേജരും ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഭാരവാഹിയുമായ കെ.ബി. റാണി കൃഷ്ണയെ എസ്എസ്കെ കൊല്ലം ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്ററായി നിയമിച്ച് ഉത്തരവായി. ആവണീശ്വരം എപിപിഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ആര്. പദ്മഗിരീഷ് ഭര്‍ത്താവാണ്.