Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies

Kottayam

ഓ​​​​ട്ടോ​​​​റി​​​​ക്ഷ ഇ​​​​ടി​​​​ച്ച് വയോധികൻ മരിച്ചു


പാ​​​​മ്പാ​​​​ടി: വെ​​​​ള്ളൂ​​​​രി​​​​ല്‍ ഓ​​​​ട്ടോ​​​​റി​​​​ക്ഷ ഇ​​​​ടി​​​​ച്ച് 80 കാ​​​​ര​​​​ന് ദാ​​​​രു​​​​ണാ​​​​ന്ത്യം. ഏ​​​​ര്‍​ത്താ​​​​ത്ത​​​​യി​​​​ല്‍ വി​​​​ജ​​​​യ​​​​കു​​​​മാ​​​​റാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ​​​ത്തോ​​​​ടെ വെ​​​​ള്ളൂ​​​​ര്‍ കു​​​​ന്നേ​​​​ല്‍​പ്പീ​​​​ടി​​​​ക റോ​​​​ഡി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. റോ​​​​ഡി​​​​ലൂ​​​​ടെ ന​​​​ട​​​​ന്നു​​​​പോ​​​​യ വി​​​​ജ​​​​യ​​​​കു​​​​മാ​​​​റി​​​​നെ ഇ​​​ല​​​ക്‌​​​ട്രി​​​ക് ഓ​​​​ട്ടോ ഇ​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ല്‍ നി​​​​ല​​​​ത്തു വീ​​​​ണ വി​​​​ജ​​​​യ​​​​കു​​​​മാ​​​​റി​​​​നെ പാ​​​​മ്പാ​​​​ടി താ​​​​ലു​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ന്‍ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ത​​​​ല​​​​യ്ക്കു​​​പി​​​​ന്നി​​​​ല്‍ ഏ​​​​റ്റ മു​​​​റി​​​​വാ​​​​ണ് മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം. പാ​​​​മ്പാ​​​​ടി പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി മേ​​​​ല്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ചു. സം​​​​സ്‌​​​​കാ​​​​രം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് ഒ​​​​മ്പ​​​​താം മൈ​​​​ലി​​​​ലെ ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും. ഭാ​​​​ര്യ: അ​​​​മ്മു​​​​കു​​​​ട്ടി. മ​​​​ക്ക​​​​ള്‍: രാ​​​​ജ്കു​​​​മാ​​​​ര്‍ (കു​​​​വൈ​​​​റ്റ്), ജ​​​​യ​​​​കു​​​​മാ​​​​ര്‍ (ദു​​​​ബാ​​​​യ്). മ​​​​രു​​​​മ​​​​ക​​​​ള്‍: അ​​​​ശ്വ​​​​തി (കു​​​​വൈ​​​​റ്റ്).

District News

വി​ഷം ക​ഴി​ച്ച ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വും മ​രി​ച്ചു

നെ​ടു​മ്പാ​ശേ​രി: പൊ​യ്ക്കാ​ട്ടു​ശേ​രി​യി​ൽ ഒ​രു​മി​ച്ച് വി​ഷം ക​ഴി​ച്ച ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വും മ​രി​ച്ചു. ഭാ​ര്യ സം​ഭ​വ ദി​വ​സം മ​രി​ച്ചി​രു​ന്നു. പൊ​യ്ക്കാ​ട്ടു​ശേ​രി പാ​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ സു​കു​മാ​ര​ൻ (73), ഭാ​ര്യ ത​ങ്ക​മ്മ (69) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ഇ​രു​വ​രെ​യും അ​വ​ശ​നി​ല​യി​ൽ അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ങ്ക​മ്മ വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു.

സു​കു​മാ​ര​ന് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​തി​തീ​വ്ര​ചി​കി​ത്സ ന​ൽ​കി​യെ​വെ​ങ്കി​ലും ചൊ​വ്വാ​ഴ്ച രാ​ത്രി 10.15ഓ​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ത​ങ്ക​മ്മ​യു​ടെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ക​പ്ര​ശേ​രി എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. സു​കു​മാ​ര​ന്‍റെ മൃ​ത​ദേ​ഹ​വും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ സം​സ്ക​രി​ച്ചു.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​വ​രു​ടെ മ​ക​ൻ സു​നി, പ​ച്ച​ക്ക​റി​ക്ക​ച്ച​വ​ട​ത്തി​ലു​ണ്ടാ​യ വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. അ​തി​നു​ശേ​ഷം സു​കു​മാ​ര​നും ത​ങ്ക​മ്മ​യും മ​നോ വി​ഷ​മ​ത്തി​ലും തീ​രാ​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലു​മാ​യി​രു​ന്നു.

District News

മാ​രു​തി​ക്കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ സൗ​ണ്ട് സി​സ്റ്റം ഉ​ട​മ മ​രി​ച്ചു

റാ​ന്നി: മാ​രു​തി​ക്കാ​ർ ബൈ​ക്കി​ലി​ടി​ച്ച് സൗ​ണ്ട് സി​സ്റ്റം ഉ​ട​മ മ​രി​ച്ചു. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ റാ​ന്നി ഇ​ട്ടി​യ​പ്പാ​റ എ​സ് സി ​പ​ടി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ റാ​ന്നി ഷാ​ലി​മാ​ർ സൗ​ണ്ട് സി​സ്റ്റം ഉ​ട​മ അ​ങ്ങാ​ടി പു​ല്ലൂ​പ്രം.​വ​ട​ക്കേ​മു​റി​യി​ൽ വി.​പി.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ (73) ആ​ണ് മ​രി​ച്ച​ത്.

സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ ചെ​ത്തോ​ങ്ക​ര​ഭാ​ഗ​ത്തു നി​ന്ന് ഇ​ട്ടി​യ​പ്പാ​റ​യി​ലേ​ക്ക് ബൈ​ക്കി​ൽ വ​ര​വേ​എ​തി​ർ ദി​ശ​യി​ൽ വ​ന്ന മാ​രു​തി 800 സി​സി കാ​റും മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ സോ​മ​ശേ​ഖ​ര​ൻ നാ​യ​രെ റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം റാ​ന്നി​യി​ലെ സ്വ​കാ​ര്യ​മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ആ​ന​ന്ദ​കു​മാ​രി, മ​ക്ക​ൾ: അ​ശ്വ​തി, അ​രു​ൺ, മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, ര​ജ​നി.

District News

ബസ് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

വെ​ഞ്ഞാ​റ​മൂ​ട് : കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. കോ​ലി​യ​ക്കോ​ടി​നും വേ​ളാ​വൂ​രി​നും മ​ധ്യേ സു​ന്ദ​രി മു​ക്കി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. കോ​ലി​യ​ക്കോ​ട് കി​ഴ​മ​ല​യ്ക്ക​ൽ ശാ​ന്തി​ദീ​പം വീ​ട്ടി​ൽ ഗം​ഗ (40) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ക​നെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗം​ഗ​യും മ​ക​നും സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ക്ടീ​വ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു കാ​റി​ലി​ടി​ച്ചു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഗം​ഗ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെത്തിയ റഷ്യൻ പൗരൻ മരിച്ചു

തിരുവനന്തപുരം: പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്‌കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു.

മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. മരിച്ചയാൾ മോസ്‌കോയിൽ ബിസിനസുകാരനാണെന്നും 180 കിലോ ശരീരഭാരമുള്ള ഇദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിനാണ് ഫെബ്രുവരി നാലിന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു.

വിഴിഞ്ഞം എസ്‌ഐ ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മോസ്‌കോയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

Kerala

ഒ​രു വ​യ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ഒ​രു വ​യ​സു​ള്ള കു​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​വ​ളാ​കു​ളം സ്വ​ദേ​ശി ഷി​ജി​ൻ - കൃ​ഷ്ണ​പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഇ​ഖാ​നാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കു​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​രാ​ഴ്ച്ച മു​മ്പ് നി​ല​ത്ത് വീ​ണ് കു​ഞ്ഞി​ന് പ​രി​ക്കേ​റ്റി​രു​ന്നു. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

 

Kerala

വീ​ടി​ന് മു​ന്നി​ൽ​വ​ച്ച് പാ​മ്പ് ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വീ​ടി​നു​മു​ന്നി​ൽ​വ​ച്ച്‌ പാ​മ്പ് ക​ടി​ച്ച് മൂ​ന്നാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു. ജ​നാ​ർ​ദ​ന​പു​രം തൊ​ടി​യി​ൽ വീ​ട്ടി​ൽ അ​മ്പു വി​ശ്വ​നാ​ഥി​ന്‍റെ​യും അ​തി​ഥി സ​ത്യ​ന്‍റെ​യും മ​ക​ൻ ആ​ദി​നാ​ഥ് (എ​ട്ട്) ആ​ണ് മ​രി​ച്ച​ത്.

ജ​നാ​ർ​ദ​ന​പു​രം ഗ​വ. എം​വി​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ മു​ൻ​ഭാ​ഗ​ത്തെ പ​ടി​യി​ൽ​ക്കി​ട​ന്ന പാ​മ്പി​നെ അ​റി​യാ​തെ ആ​ദി​നാ​ഥ് ച​വി​ട്ടു​ക​യും തു​ട​ർ​ന്ന് ക​ടി​യേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ​മീ​പ​ത്ത് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​ക​വേ യാ​ത്രാ മ​ധ്യേ മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Kerala

കു​റ​വി​ല​ങ്ങാ​ട് ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് ഇ​ര​ട്ടി സ്വ​ദേ​ശി മ​രി​ച്ചു; 18 പേർക്ക് പരിക്ക്

കു​റ​വി​ല​ങ്ങാ​ട്: എം​സി റോ​ഡ് കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ടി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​ര​ട്ടി സ്വ​ദേ​ശി സി​ന്ധു​ (45)ആ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പു​ല​ർ​ച്ചെ ര​ണ്ടോ​ടു​കൂ​ടി​ ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്.

ഇ​ര​ട്ടി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് പോ​യി അ​വി​ടെ​നി​ന്ന് തി​രി​കെ ഇ​ര​ട്ടി​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

49ഓ​ളം പേ​ർ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. 18 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മോ​നി​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

Kerala

ജീ​പ്പി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി അ​പ​ക​ടം; വ​യോ​ധി​ക മ​രി​ച്ചു

 

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ ജീ​പ്പി​ന് നി​യ​ന്ത്ര​ണം വി​ട്ട് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വ​യോ​ധി​ക മ​രി​ച്ചു. ഓ​മ​ന (65) ആ​ണ് മ​രി​ച്ച​ത്. ആ​ര്യ​ങ്കാ​വ് നെ​ടു​മ്പാ​റ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കു​ള​ത്തു​പ്പു​ഴ മാ​ർ​ത്താ​ണ്ട​ൻ ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യം എ​ട്ട് പേ​ർ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Kerala

തൃ​ശൂ​രി​ൽ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

 

 

തൃ​ശൂ​ർ: പ​ഴ​യ​ന്നൂ​രി​ൽ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ചീ​ര​ക്കു​ഴി കാ​ഞ്ഞൂ​ർ വീ​ട്ടി​ൽ രാ​മ​ൻ​കു​ട്ടി (51) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ പ​ഴ​യ ശു​ചി​മു​റി പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ചു​മ​ർ പൊ​ളി​ക്കു​ന്ന​തി​നി​ടെ ചു​മ​ർ ഇ​ടി​ഞ്ഞ് ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ രാ​മ​ൻ​കു​ട്ടി​യെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Kerala

ഹൃദയാഘാതം; മന്ത്രി ബിന്ദുവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു

തൃ​ശൂ​ർ: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. തൃ​ശൂ​ർ നെ​ടു​പു​ഴ സ്വ​ദേ​ശി പി.​വി. സ​ന്ദേ​ശ് ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ര​ണം. പൊ​ന്നേം​മ്പാ​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ലി​ന്‍റെ​യും സോ​മ​വ​തി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജീ​ന.​എം.​വി മ​ക്ക​ൾ: ഋ​തു​പ​ർ​ണ്ണ, ഋ​തി​ഞ്ജ​യ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജീ​വ് (കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്), പ​രേ​ത​നാ​യ സ​നി​ൽ. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന്.

Kerala

വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ടം; കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു

ആ​ല​പ്പു​ഴ: ക​രു​വാ​റ്റ​യി​ൽ വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട് തൃ​ക്കൊ​ടി​ത്താ​നം പു​തു​പ്പ​റ​മ്പി​ൽ ഭാ​സ്ക​ര​ന്‍റെ മ​ക​ൻ അ​നി​ൽ​കു​മാ​റാ​ണ് (45) മ​രി​ച്ച​ത്.

ക​രു​വാ​റ്റ​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ് അ​പ​ക​ടം. വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ
പോ​സ്റ്റി​ന്‍റെ ഒ​രു ഭാ​ഗം ഒ​ടി​ഞ്ഞ് ത​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ക​രു​വാ​റ്റ സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ
പ​രി​ധി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ : ദീ​പ. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, ശ്രീ​ദേ​വ്. മ​രു​മ​ക​ൻ: ബി​നു​ദാ​സ്.

Latest News

Corehub Up