x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​രു​തി​ക്കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ സൗ​ണ്ട് സി​സ്റ്റം ഉ​ട​മ മ​രി​ച്ചു


Published: March 10, 2026 01:22 AM IST | Updated: March 10, 2026 01:22 AM IST

റാ​ന്നി: മാ​രു​തി​ക്കാ​ർ ബൈ​ക്കി​ലി​ടി​ച്ച് സൗ​ണ്ട് സി​സ്റ്റം ഉ​ട​മ മ​രി​ച്ചു. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ റാ​ന്നി ഇ​ട്ടി​യ​പ്പാ​റ എ​സ് സി ​പ​ടി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ റാ​ന്നി ഷാ​ലി​മാ​ർ സൗ​ണ്ട് സി​സ്റ്റം ഉ​ട​മ അ​ങ്ങാ​ടി പു​ല്ലൂ​പ്രം.​വ​ട​ക്കേ​മു​റി​യി​ൽ വി.​പി.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ (73) ആ​ണ് മ​രി​ച്ച​ത്.

സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ ചെ​ത്തോ​ങ്ക​ര​ഭാ​ഗ​ത്തു നി​ന്ന് ഇ​ട്ടി​യ​പ്പാ​റ​യി​ലേ​ക്ക് ബൈ​ക്കി​ൽ വ​ര​വേ​എ​തി​ർ ദി​ശ​യി​ൽ വ​ന്ന മാ​രു​തി 800 സി​സി കാ​റും മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ സോ​മ​ശേ​ഖ​ര​ൻ നാ​യ​രെ റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം റാ​ന്നി​യി​ലെ സ്വ​കാ​ര്യ​മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ആ​ന​ന്ദ​കു​മാ​രി, മ​ക്ക​ൾ: അ​ശ്വ​തി, അ​രു​ൺ, മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, ര​ജ​നി.

Tags : nattu vishesham Biker sound system owner dies

Recent News

Corehub Up