Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Learning

Wayanad

ഡി​ജി​റ്റ​ല്‍ പ​ഠ​ന​ത്തി​ന് ‘പ​രി​വ​ര്‍​ത്ത​ന്‍ ശാ​ല’ സ്മാ​ര്‍​ട്ട് സ്‌​കൂ​ള്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

മാ​ന​ന്ത​വാ​ടി: എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്കി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ 14 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി​യ പ​രി​വ​ര്‍​ത്ത​ന്‍ ശാ​ല പ​ദ്ധ​തി ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​റി​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ള്‍​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ട്ടി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​വും ഫ​ല​പ്ര​ദ​വു​മാ​യ പ​ഠ​നാ​നു​ഭ​വം ഒ​രു​ക്കാ​ന്‍ ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ള്‍ സ​ഹാ​യി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളോ​ടൊ​പ്പം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടി​ചേ​രു​മ്പോ​ള്‍ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് വ​ലി​യ മാ​റ്റം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം, ​ലാ​ബ് ന​വീ​ക​ര​ണം, ലൈ​ബ്ര​റി ന​വീ​ക​ര​ണം തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു.

വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ര്‍​ലൈ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​നീ​ര​ജ് യു. ​ജോ​ഷി പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മൊ​യ്തു ഉ​ണ്ണാ​ച്ചി, രാ​ഗേ​ഷ്, മാ​ന​ന്ത​വാ​ടി എ​ഇ​ഒ എം. ​സു​നി​ല്‍​കു​മാ​ര്‍, ക​രി​ങ്ങാ​രി ജി​യു​പി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​എ. ജോ​ണ്‍​സ​ണ്‍, തേ​റ്റ​മ​ല ജി​എ​ച്ച്എ​സ് ഹെ​ഡ്മാ​സ്റ്റ​ര്‍ മ​നോ​ജ് മാ​ത്യു, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ പി. ​റ​ഷീ​ദ്, മ​ഞ്ജു, ബാ​ല​ന്‍ പു​ത്തൂ​ര്‍, ന​വ​നീ​ത് കി​ര​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. നാ​സ​ര്‍, എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ര്‍ എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച 14 വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്‍റ​റാ​ക്ടീ​വ് പാ​ന​ലോ​ടു​കൂ​ടി​യ ഡി​ജി​റ്റ​ല്‍ ക്ലാ​സ് റൂ​മു​ക​ള്‍, സ​യ​ന്‍​സ് ലാ​ബു​ക​ള്‍, പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ആ​ക്ടി​വി​റ്റി കോ​ര്‍​ണ​റു​ക​ള്‍, ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​ത്തി​നാ​യി വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​റു​ക​ള്‍, കാ​യി​ക മി​ക​വി​നാ​യി സ്‌​പോ​ര്‍​ട്‌​സ് കി​റ്റു​ക​ള്‍ തു​ട​ങ്ങി​യ വി​വി​ധ സൗ​ക​ര്യ​ങ്ങ​ളാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 25ഓ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 50ഓ​ളം സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ള്‍, 25 സ​യ​ന്‍​സ് ലാ​ബു​ക​ള്‍, 10 ആ​ക്ടി​വി​റ്റി കോ​ര്‍​ണ​റു​ക​ള്‍ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ചു വ​രു​ന്നു.

Latest News

Corehub Up