മലപ്പുറം: കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, പൊതുജനാരോഗ്യ മേഖല സംരക്ഷിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക, തസ്തിക പുനഃക്രമീകരിച്ച് റേഷ്യോ പ്രമോഷന് നടപ്പാക്കുക, എട്ടു മണിക്കൂര്‍ ജോലി എല്ലാ ആശുപത്രികളിലും നടപ്പാക്കുക, താത്കാലിക നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. കെജിഎന്‍എ ജില്ലാ പ്രസിഡന്റ് സജിന കെ. അധ്യക്ഷത വഹിച്ചു.
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി രാജേഷ്, കെജിഎന്‍എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പ്രദീപ് എന്‍, ജില്ലാ സെക്രട്ടറി ജിസ്വിന്‍, ജോ. സെക്രട്ടറി സിന്ധു എന്നിവര്‍ പ്രസംഗിച്ചു.