Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dry

Thrissur

ക​നാ​ല്‍​വെ​ള്ള​മി​ല്ല, കി​ണ​റു​ക​ള്‍ വ​റ്റി, കാ​ര്‍​ഷി​ക വി​ള​ക​ള്‍ ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ല്‍

കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ക​നാ​ലി​ല്‍ വെ​ള്ളം തു​റ​ന്നു​വി​ടാ​ന്‍ വൈ​കു​ന്ന​തു മേ​ഖ​ല​യി​ല്‍ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ക്കു​ന്നു. ക​നാ​ല്‍ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വ​റ്റി​ത്തു​ട​ങ്ങി​യ​തി​നാ​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ചാ​ല​ക്കു​ടി ഇ​റി​ഗേ​ഷ​ന്‍ ക​നാ​ലി​ന്‍റെ പ്ര​ധാ​ന ശാ​ഖ​യാ​യ മ​റ്റ​ത്തൂ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ 19 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ മോ​നൊ​ടി, മു​ട്ട ത്തു​കു​ള​ങ്ങ​ര,ക​ട​മ്പോ​ട്,കു​ട്ടി​ച്ചി​റ,മാ​ങ്കു​റ്റി​പ്പാ​ടം,ഒ​മ്പ​തു​ങ്ങ​ല്‍, ചു​ങ്കാ​ല്‍ ,ആ​റേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ച്ച​പ്പു​നി​ല​നി​ര്‍​ത്തു​ന്ന​ത് മ​റ്റ​ത്തൂ​ര്‍ ക​നാ​ലാ​ണ്. വേ​ന​ല്‍​ക്കാ​ല​ത്ത് ര​ണ്ടാ​ഴ്ച​കൂ​ടു​മ്പോ​ള്‍ ര​ണ്ടോ മൂ​ന്നോ ദി​വ​സം വീ​തം ക​നാ​ലി​ല്‍ വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ല്‍ മേ​ഖ​ല​യി​ലെ കി ​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ജ​ന​നി​ര​പ്പു​താ​ഴാ​തെ നി​ര്‍​ത്താ​നാ​കും. എ​ന്നാ​ല്‍ 20 മു​ത​ല്‍ 24 വ​രെ ദി​വ​സ​ങ്ങ​ള്‍ കൂ​ടു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ക​നാ​ലി​ല്‍ വെ​ള്ള​മെ​ത്തു​ന്ന​ത്.

ചൂ​ട് വ​ര്‍​ധി​ക്കു​ക​യും വേ​ന​ല്‍​മ​ഴ പ്ര​തീ​ക്ഷി​ച്ച​പോ​ലെ ല​ഭി​ക്കാ തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ ജ​ല​ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. മാ​ങ്കു​റ്റി​പ്പാ​ടം, ഒ​മ്പ​തു​ങ്ങ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ട്ടു​കി​ണ​റു​ക​ള്‍ മി​ക്ക​തും വ​റ്റി​തു​ട​ങ്ങി. കി​ണ​റു​ക​ളി​ലേ​യും കു​ള ങ്ങ​ളി​ലേ​യും വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​രും ദു​രി​ത​ത്തി​ലാ​ണ്. ഒ​രാ​ഴ്ച​യി​ലേ​റെ ജ​ല​സേ​ച​നം മു​ട​ങ്ങി​യാ​ല്‍ ജാ​തി​മ​ര​ങ്ങ​ള്‍ ഉ​ണ​ങ്ങി​പ്പോ​കു​മെ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. ചാ​ല​ക്കു​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ല്‍​നി​ന്ന് വെ​ള്ളി​ക്കു​ളം വ​ലി​യ​തോ​ട്ടി​ലേ​ക്ക് വെ​ള്ളം എ​ത്താ​ത്ത​തും പ്ര​തി​സ​ന്ധി​സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വെ​ള്ളി​ക്കു​ളം തോ​ട്ടി​ലെ കോ​പ്ലി​പ്പാ​ടം ത​ട​യ​ണ​യി​ല്‍ സം​ഭ​രി​ച്ചു​നി​ര്‍​ത്തി​യി​രു​ന്ന വെ​ള്ളം ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ആ​രോ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​വി​ട്ടി​രു​ന്നു.

ഷ​ട്ട​റു​ക​ളു​ടെ ലോ​ക്ക് ത​ക​ര്‍​ത്ത​ശേ​ഷം ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി വെ​ള്ളം ഒ​ഴു​ക്കി​ക​ള​യു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഈ ​ത​ട​യ​ണ​യി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു . ഇ​വി​ടെ സം​ഭ​രി​ച്ചു​നി​ര്‍​ത്തു​ന്ന വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്കു കീ​ഴി​ലെ മ​റ്റ​ത്തൂ​ര്‍ ഗ്രാ​മീ​ണ​ശു​ദ്ധ​ജ​ല​പ​ദ്ധ​തി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്.

ക​നാ​ല്‍ വ​ഴി തോ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ വൈ​കാ​തെ കു​ടി​വെ​ള്ള വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​കും. ഇ​വി​ടെ​യു​ള്ള ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും പ്ര​തി​സ​ന്ധി​യി​ലാ​കും. ജ​ന​ങ്ങ​ളു​ടെ ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്ത് എ​ത്ര​യും‌​വേ​ഗം ക​നാ​ലി​ല്‍ വെ​ള്ളം തു​റ​ന്നു​വി​ടാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Latest News

Corehub Up