കോടാലി: മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലില്‍ വെള്ളം തുറന്നുവിടാന്‍ വൈകുന്നതു മേഖലയില്‍ ജലക്ഷാമം രൂക്ഷമാക്കുന്നു. കനാല്‍ വെള്ളത്തെ ആശ്രയിച്ച് ജലനിരപ്പ് ഉയരുന്ന കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങിയതിനാല്‍ കുടിവെള്ളക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ചാലക്കുടി ഇറിഗേഷന്‍ കനാലിന്റെ പ്രധാന ശാഖയായ മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ 19 കിലോമീറ്റര്‍ നീളത്തിലാണ് മറ്റത്തൂര്‍ പഞ്ചായത്തിലൂടെ ഒഴുകുന്നത്.
പഞ്ചായത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ മോനൊടി, മുട്ട ത്തുകുളങ്ങര,കടമ്പോട്,കുട്ടിച്ചിറ,മാങ്കുറ്റിപ്പാടം,ഒമ്പതുങ്ങല്‍, ചുങ്കാല്‍ ,ആറേശ്വരം എന്നിവിടങ്ങളില്‍ പച്ചപ്പുനിലനിര്‍ത്തുന്നത് മറ്റത്തൂര്‍ കനാലാണ്. വേനല്‍ക്കാലത്ത് രണ്ടാഴ്ചകൂടുമ്പോള്‍ രണ്ടോ മൂന്നോ ദിവസം വീതം കനാലില്‍ വെള്ളം തുറന്നുവിട്ടാല്‍ മേഖലയിലെ കി ണറുകളിലും കുളങ്ങളിലും ജനനിരപ്പുതാഴാതെ നിര്‍ത്താനാകും. എന്നാല്‍ 20 മുതല്‍ 24 വരെ ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ കനാലില്‍ വെള്ളമെത്തുന്നത്.
ചൂട് വര്‍ധിക്കുകയും വേനല്‍മഴ പ്രതീക്ഷിച്ചപോലെ ലഭിക്കാ തിരിക്കുകയും ചെയ്തതോടെ മേഖലയിലെ ജനങ്ങള്‍ ജലക്ഷാമം നേരിടുകയാണ്. മാങ്കുറ്റിപ്പാടം, ഒമ്പതുങ്ങല്‍ പ്രദേശങ്ങളില്‍ വീട്ടുകിണറുകള്‍ മിക്കതും വറ്റിതുടങ്ങി. കിണറുകളിലേയും കുള ങ്ങളിലേയും വെള്ളത്തെ ആശ്രയിച്ച് ജലസേചനം നടത്തുന്ന കര്‍ഷകരും ദുരിതത്തിലാണ്. ഒരാഴ്ചയിലേറെ ജലസേചനം മുടങ്ങിയാല്‍ ജാതിമരങ്ങള്‍ ഉണങ്ങിപ്പോകുമെന്ന് ആശങ്കയിലാണ് കര്‍ഷകര്‍. ചാലക്കുടി ജലസേചന പദ്ധതിയില്‍നിന്ന് വെള്ളിക്കുളം വലിയതോട്ടിലേക്ക് വെള്ളം എത്താത്തതും പ്രതിസന്ധിസൃഷ്ടിക്കുന്നുണ്ട്. വെള്ളിക്കുളം തോട്ടിലെ കോപ്ലിപ്പാടം തടയണയില്‍ സംഭരിച്ചുനിര്‍ത്തിയിരുന്ന വെള്ളം കഴിഞ്ഞ രാത്രിയില്‍ ആരോ അനധികൃതമായി തുറന്നുവിട്ടിരുന്നു.
ഷട്ടറുകളുടെ ലോക്ക് തകര്‍ത്തശേഷം ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കികളയുകയായിരുന്നെന്ന് പറയുന്നു. ഇതേത്തുടര്‍ന്ന് ഈ തടയണയില്‍ ജലനിരപ്പ് താഴ്ന്നു . ഇവിടെ സംഭരിച്ചുനിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് വാട്ടര്‍ അഥോറിറ്റിക്കു കീഴിലെ മറ്റത്തൂര്‍ ഗ്രാമീണശുദ്ധജലപദ്ധതി പ്രവര്‍ത്തിച്ചുവരുന്നത്.
കനാല്‍ വഴി തോട്ടില്‍ ജലനിരപ്പ് ഉയര്‍ത്തിയില്ലെങ്കില്‍ വൈകാതെ കുടിവെള്ള വിതരണം അവതാളത്തിലാകും. ഇവിടെയുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് എത്രയുംവേഗം കനാലില്‍ വെള്ളം തുറന്നുവിടാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
Tags : nattu vishesham canal water dry and agricultura