Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expert Committee

കേ​ര​ള പ്ര​തി​നി​ധി​യെ വെ​ട്ടി; മു​ല്ല​പ്പെ​രി​യാ​ർ വി​ദ​ഗ്ധ സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കാ​യു​ള്ള വി​ദ​ഗ്ധ സ​മി​തി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യെ നീ​ക്കി. സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്ന മു​ൻ സി​ഡ​ബ്ല്യു​സി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ടി.​കെ.​ശി​വ​രാ​ജ​നെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. പ​ക​രം ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ എം.​എ​ൽ.​ശ​ർ​മ​യെ സ​മി​തി​യി​ൽ നി​യ​മി​ച്ചു.

അ​ണ​ക്കെ​ട്ടി​ന്‍റെ സ​മ​ഗ്ര സു​ര​ക്ഷാ വി​ല​യി​രു​ത്ത​ലി​നാ​യി ദേ​ശീ​യ ഡാം ​സു​ര​ക്ഷാ അ​ഥോ​റി​റ്റി രൂ​പീ​ക​രി​ച്ച സ്വ​ത​ന്ത്ര വി​ദ​ഗ്ധ സ​മി​തി​യെ പു​നഃ​സം​ഘ​ടി​പ്പി​ച്ച​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യ ഈ ​നീ​ക്ക​മു​ണ്ടാ​യ​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ടി.​കെ. ശി​വ​രാ​ജ​ൻ ഒ​ഴി​വാ​യെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

ഐ​ഐ​ടി റൂ​ർ​ക്കി​യി​ലെ ഭൂ​ക​മ്പ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം പ്രൊ​ഫ​സ​റും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ ഡാം​സ് മേ​ധാ​വി​യു​മാ​ണ് പ്ര​ഫ. എം.​എ​ൽ. ശ​ർ​മ്മ. 2021ലെ ​ഡാം സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ഈ ​വ​ർ​ഷം ജ​നു​വ​രി ആ​റി​നാ​ണ് മു​ല്ല​പ്പെ​രി​യാ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ഥോ​റി​റ്റി ആ​ദ്യ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

ബ​ൽ​രാ​ജ് ജോ​ഷി​യാ​ണ് ചെ​യ​ർ​മാ​ൻ, ഗോ​പാ​ൽ ധ​വാ​ൻ, ഗു​ൽ​ഷ​ൻ രാ​ജ്, എ​ൻ. ശി​വ​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​റ്റം​ഗ​ങ്ങ​ൾ. അം​ഗ​ങ്ങ​ളു​ടെ മാ​റ്റം ഒ​ഴി​കെ ജ​നു​വ​രി​ലെ ഉ​ത്ത​ര​വി​ലെ മ​റ്റ് നി​ബ​ന്ധ​ന​ക​ളി​ലും വ്യ​വ​സ്ഥ​ക​ളി​ലും മാ​റ്റ​മി​ല്ലെ​ന്ന് അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up