കോട്ടക്കൽ: ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് രണ്ട് കാറുകൾക്ക് തീ പിടിച്ചു. ഈസ്റ്റ് വില്ലൂർ പുന്നപ്പറന്പ് റോഡിലെ നെടുന്പള്ളി യൂസുഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറും രണ്ട് കാറുകളുമാണ് കത്തി നശിച്ചത്.
ഇന്നലെ രാവിലെ സ്കൂട്ടറിൽ തീ പടരുന്നതാണ് വീട്ടുകാർ കണ്ടത്. തീ മറ്റു വാഹനങ്ങളിലേക്കും പകരുകയായിരുന്നു. സ്കൂട്ടറിന്റെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. സ്കൂട്ടർ പൂർണമായും കാറുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്. പരിസരവാസികൾ എത്തിയാണ് തീയണച്ചത്. മലപ്പുറത്തുനിന്ന് അഗ്നിശമന സേന യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.