x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര​യ്ക്കാ​മ​ണ്ഡ​പം പൊ​ട്ടി​ത്തെ​റി: ഒ​രാ​ൾ അ​റ​സ്റ്റി​ൽ


Published: February 4, 2026 06:05 AM IST | Updated: February 4, 2026 06:05 AM IST

നേ​മം: കാ​ര​യ്ക്കാ​മ​ണ്ഡ​പം കാ​ര​യ്ക്കാ​ട് ലെ​യ്‌​നി​ല്‍ പാ​റ​യി​ല്‍ ഇ​ട​വ​ഴി​യി​ലെ വീ​ട്ടു​വ​ള​പ്പി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും സ്‌​ഫോ​ട​ക ശ​ക്തി​യു​ള്ള 38 ഡി​റ്റ​ണേ​റ്റ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നേ​മം പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റു​ചെ​യ്തു. സം​ഭ​വം ന​ട​ന്ന വീ​ട്ടി​ല്‍ മൂ​ന്നു​മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ശ്രീ​മോ​നെ(37) യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​യാ​ള്‍ ന​രു​വാ​മൂ​ട് ഇ​ട​മ​ല​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന സ​മ​യ​ത്ത് മൂ​ക്കു​ന്നി​മ​ല​യി​ലെ പാ​റ​ക്വാ​റി​ക​ളി​ല്‍​നി​ന്നും ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​യാ​ളി​ല്‍​നി​ന്നും വാ​ങ്ങി​യ​താ​ണു പൊ​ട്ടി​ത്തെ​റി​ച്ച ഡി​റ്റ​ണേ​റ്റ​റു​ക​ള്‍. കി​ണ​ര്‍ കു​ഴി​ക്കു​ന്ന ജോ​ലി​ക​ള്‍​ക്ക് പോ​കാ​റു​ള്ള​തി​നാ​ല്‍ പാ​റ പൊ​ട്ടി​ക്കാ​നാ​യാ​ണ് ഇ​വ വാ​ങ്ങി​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ശ്രീ​മോ​ന്‍ താ​മ​സി​ച്ചി​രു​ന്ന വീ​ട് മൈ​ക്കി​ള്‍ എ​ന്ന​യാ​ള്‍ അ​ടു​ത്തി​ടെ വാ​ങ്ങി​യി​രു​ന്നു. വീ​ട് മാ​റി​യെ​ങ്കി​ലും ശ്രീ​മോ​ന്‍ ഡി​റ്റ​ണേ​റ്റ​റു​ക​ള്‍ അ​വി​ടെ ഉ​പേ​ക്ഷി​ച്ച് പോ​വു​ക​യാ​യി​രു​ന്നു.

Tags : nattu vishesham explodes One person arrested

Recent News

Corehub Up