Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Health

Family Health

പഠിച്ചു, പക്ഷേ പരീക്ഷയ്ക്ക് എഴുതാനാകുന്നില്ല..!

പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ പി​ന്നാക്കാ​വ​സ്ഥ​യി​ൽ ആ​കാ​ൻ കാ​ര​ണ​മാ​കു​ന്ന ഒ​രു ന്യൂ​റോ ഡെ​വ​ല​പ്മെ​ന്‍റ് ഡി​സോ​ഡ​ർ സ്ഥി​തി​യാ​ണ് പ​ഠ​ന വൈ​ക​ല്യം.​

പ​ഠ​ന വൈ​ക​ല്യ​ങ്ങ​ളെ ഇ​ങ്ങ​നെ ത​രംതി​രി​ക്കാം

1. ഡിസ് ലെക്സിയ - Dyslexia

വാ​യി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, അ​ക്ഷ​ര​ങ്ങ​ൾ മാ​റിപ്പോ​കു​ക, വാ​ക്കു​ക​ൾ തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സം, വേ​ഗം കു​റ​ഞ്ഞ വാ​യ​ന എ​ന്നി​വ ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

2. ഡിസ് ഗ്രാഫിയ - Dysgraphia

എ​ഴു​താ​നു​ള്ള ബു​ദ്ധി​മു​ട്ട്, മോ​ശം ക​യ്യ​ക്ഷ​രം, വാ​ക്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, സ്പെ​ല്ലിം​ഗ് തെ​റ്റു​ക​ൾ.

3. ഡിസ്കാൽകൂലിയ - Dyscalculia

ക​ണ​ക്കു​കൂ​ട്ടാ​നു​ള്ള ബു​ദ്ധി​മു​ട്ട്, സം​ഖ്യ​ക​ൾ​ തി​രി​ച്ച​റി​യാ​നും ഗ​ണി​ത​ശാ​സ്ത്ര ആ​ശ​യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നു​മുള്ള പ്ര​യാ​സം.

4. ഡിസ്പ്രാക്സിയ - Dyspraxia

ച​ല​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നു​ള്ള ബു​ദ്ധി​മു​ട്ട്, സാ​ധ​ന​ങ്ങ​ൾ പി​ടി​ക്കു​ക, ഷൂ ​ലൈ​സ് കെ​ട്ടു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​വു​ക

5. എഡിഎച്ച്ഡി, എഎസ്ഡി - ADHD, ASD

ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ലും പെ​രു​മാ​റ്റ​ത്തി​ലും ഉ​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ൾ പ​ഠ​ന​ത്തെ പ​രോ​ക്ഷ​മാ​യി ബാ​ധി​ക്കും

കു​ട്ടി​ക​ളി​ൽ മു​ൻ​കൂ​ട്ടി കാ​ണി​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ

* പ​രീ​ക്ഷാസ​മ​യ​ത്ത് ന​ന്നാ​യി പ​ഠി​ച്ച കു​ട്ടിക്ക് ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ ഉ​ത്ത​ര​ങ്ങ​ൾ എ​ഴു​താ​നാ​വാ​ത്ത അ​വ​സ്ഥ

* പ​റ​ഞ്ഞു​കൊ​ടു​ക്കു​മ്പോ​ൾ ഉ​ത്ത​രം പ​റ​യു​ക​യും പി​ന്നീ​ട് ചോ​ദി​ക്കു​മ്പോ​ൾ ഉ​ത്ത​രം കി​ട്ടാ​തി​രി​ക്കു​ന്ന​ത്

* കു​ട്ടി​ക​ൾ എ​ഴു​താ​ൻ പേ​ന അ​ല്ലെ​ങ്കി​ൽ പെ​ൻ​സി​ൽ പി​ടി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ങ്കി​ൽ, കൈ ​അ​ക്ഷ​രം മോ​ശ​മാ​ണെ​ങ്കി​ൽ, പ​ഠി​ക്കാ​ൻ വി​ളി​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ കാ​ണി​ക്കു​ന്ന അ​സ്വ​സ്ഥ​ത​ക​ൾ ഇ​വ​യെ​ല്ലാം പ​ഠ​ന വൈ​ക​ല്യ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്

* അ​ക്ഷ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല നി​റം, അ​ക്കം,ആ​കൃ​തി എ​ന്നി​വ മ​ന​സിലാ​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തും പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​നി​ത്യ എ.​ കെ.
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ശിശുരോഗവിഭാഗം, ഗ​വ​ൺമെന്‍റ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, കോ​യൊ​ങ്ക​ര, കാ​സ​ർ​ഗോ​ഡ്.

Health

ക​ര​ൾ​രോ​ഗ​ങ്ങ​ൾ: കൊ​ഴു​പ്പു കു​റ​ഞ്ഞ ​ആ​ഹാ​രം ശീ​ല​മാ​ക്കാം

കൂ​ടു​ത​ൽ കൊ​ഴു​പ്പ് അ​ട​ങ്ങി​യ ആ​ഹാ​രം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​ത് ക​ര​ളി​ന്‍റെ ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും. മ​ദ്യം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തും പു​ക​യി​ല പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

ക​ര​ളി​ന്‍റെ ​ആ​രോ​ഗ്യം ത​ക​രു​ന്ന​ത്...

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വൈ​റ​സു​ക​ൾ, മ​ദ്യ​പാ​നം, മ​റ്റു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ൽ പേ​രി​ലും ക​ര​ളി​ന്‍റെ ആ​രോ​ഗ്യം ത​ക​രു​ന്ന​തും രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​തും.

ജ​നി​ത​ക രോ​ഗ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യും ചി​ല​ർ ചി​ല​പ്പോ​ൾ ക​ര​ൾ രോ​ഗി​ക​ൾ ആ​കാ​റു​ണ്ട്.

ക​ര​ൾ​വീ​ക്കം അ​ഥ​വാ സി​റോ​സി​സ്

ക​ര​ളി​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​യി സ​ങ്കീ​ർ​ണ​ത​ക​ൾ നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് ക​ര​ൾ​വീ​ക്കം അ​ഥ​വാ സി​റോ​സി​സ്. ഈ ​ഘ​ട്ട​ത്തി​ൽ എ​ത്തു​ന്ന​വ​രി​ലാ​ണ് ഇ​പ്പോ​ൾ ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത്.

ക​ര​ളി​ലെ കോ​ശ​ങ്ങ​ൾ​ക്ക് സാ​ര​മാ​യി നാ​ശം സം​ഭ​വി​ക്കു​ക​യും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ക​ര​ളി​ന് വീ​ക്ക​വും ചി​ല​പ്പോ​ൾ പ​ഴു​പ്പും ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് സി​റോ​സി​സ്.

വി​ഷാം​ശം പു​റ​ത്തു ക​ള​യാ​നാ​കാ​തെ...

ക​ര​ളി​ന് ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ൾ ശ​രീ​ര​ത്തി​ലെ വി​ഷാം​ശ​ങ്ങ​ളെ പു​റ​ത്തു ക​ള​യാ​ൻ ക​ഴി​യാ​താ​വും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​രീ​ര​ത്തി​ലെ ജൈ​വ രാ​സ പ്ര​ക്രി​യ​ക​ൾ താ​ളം തെ​റ്റാ​നി​ട​യാ​കു​ന്നു.

അ​തി​ന്‍റെ ഫ​ല​മാ​യി സം​ഭ​വി​ക്കു​ന്ന സ​ങ്കീ​ർ​ണ​ത​ക​ൾ മു​ന്നോ​ട്ടു പോ​കു​ക​യാ​ണ് എ​ങ്കി​ൽ രോ​ഗി​യു​ടെ ബോ​ധം ക്ര​മേ​ണ ഇ​ല്ലാ​താ​കു​ക​യും മ​ര​ണം വ​രെ സം​ഭ​വി​ക്കു​ക​യും ചെ​യ്യും.

രോ​ഗ​നി​ർണ​യ പ​രി​ശോ​ധ​ന​ക​ൾ

വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ വ​യ​റി​നു മു​ക​ളി​ൽ വ​ല​തു വ​ശ​ത്ത് കൈ​പ്പ​ത്തി കൊ​ണ്ട് അ​മ​ർ​ത്തി നോ​ക്കി​യാ​ൽ ക​ര​ളി​ൽ വീ​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​ത് പ​രി​ശോ​ധ​ന​യു​ടെ ഒ​രു പ്ര​ധാ​ന ഭാ​ഗം ആ​യി​രു​ന്നു.

ഇ​പ്പോ​ൾ അ​ൾ​ട്രാ​സൗ​ണ്ട്‌ സ്കാ​നിം​ഗ്, ലി​വ​ർ ഫം​ഗ്ഷ​ൻ പ​രി​ശോ​ധ​ന എ​ന്നി​വ​യി​ലൂ​ടെ രോ​ഗ​നി​ർ​ണ​യം വ​ള​രെ വ്യ​ക്ത​ത​യോ​ടെ​യും വേ​ഗ​ത്തി​ലും സാ​ധി​ക്കു​ന്നു​ണ്ട്.

അ​ൾ​ട്രാ​സൗ​ണ്ട്

ക​ര​ളി​ന് രോ​ഗ​മു​ണ്ടോ എ​ന്നു സം​ശ​യം തോ​ന്നി​യാ​ൽ ആ​ദ്യ​മേ ത​ന്നെ രോ​ഗി​യു​ടെ ര​ക്തം, മൂ​ത്രം എ​ന്നി​വ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. അ​തോ​ടൊ​പ്പം അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​യും ആ​കാ​വു​ന്ന​താ​ണ്.

മ​ദ്യ​പാ​നം ഉ​പേ​ക്ഷി​ക്കാം

ചി​കി​ത്സ​യു​ടെ ആ​ദ്യ ഭാ​ഗ​മാ​യി, മ​ദ്യം കു​ടി​ക്കു​ന്ന​വ​ർ ആ ​ശീ​ലം ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​ക​ണം. ആ​ഹാ​രം, ശ​രി​യാ​യ രീ​തി​യി​ൽ... ഡോ​ക്ട​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്കു​ക​യും വേ​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ. ഫോ​ൺ - 9846073393.

Health

അലർജി പരിചരണത്തിനു മൂന്നു വഴികൾ...

മൂക്കിലെ ചൊറിച്ചിൽ

മൂ​ക്കി​ലെ ചൊ​റി​ച്ചി​ല്‍ കാ​ര​ണം കു​ട്ടി​ക​ള്‍ സാ​ധാ​ര​ണ​യാ​യി മൂ​ക്ക്‌ മു​ക​ളി​ലേ​ക്ക്‌ തി​രു​മ്മു​ന്നു. ഇ​തി​നെ “അ​ല​ര്‍​ജി സ​ല്യൂ​ട്ട്‌" എ​ന്ന്‌ വി​ളി​ക്കു​ന്നു. ഇ​ത്‌ മൂ​ക്കി​ന്‌ കു​റു​കെ തി​ര​ശ്ചീ​ന​മാ​യ ചു​ളി​വ്‌ ഉ​ണ്ടാ​ക്കു​ന്നു.

ഭക്ഷ്യവസ്തുക്കളും അലർജിയും തമ്മിൽ

ചി​ല ഭ​ക്ഷ​ണ വ​സ്തു​ക്ക​ള്‍, അ​ല​ര്‍​ജി​ക്ക്‌ കാ​ര​ണ​മാ​കു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം ദേ​ഹ​ത്തു​ള്ള ചൊ​റി​ച്ചി​ല്‍, നാ​വ്‌ വീ​ര്‍​ത്തു വ​രി​ക, തു​മ്മ​ല്‍, ശ്വാ​സ ത​ട​സ്സം, വ​യ​റു​വേ​ദ​ന, ഛര്‍​ദി, വ​യ​റി​ള​ക്കം, ര​ക്ത​സ​മ്മ​ര്‍​ദം കു​റ​ഞ്ഞു പോ​വു​ക എ​ന്നി​വ​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാം.

ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ഇ​വ ജീ​വ​നു‌ ഭീ​ഷ​ണി ആ​വു​ന്ന നി​ല​യി​ലേ​ക്കും എ​ത്തി​യേ​ക്കാം.

ത്വ​ക്കി​ല്‍ ഉ​ണ്ടാ​കു​ന്ന അ​ല​ര്‍​ജി

ത്വ​ക്കി​ല്‍ ഉ​ണ്ടാ​കു​ന്ന അ​ല​ര്‍​ജി നീ​ര്, ചു​വ​പ്പ്‌, നി​റ​വ്യ​ത്യാ​സം, ചൊ​റി​ച്ചി​ല്‍ എ​ന്നി​വ​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാം. മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള ഗു​രു​ത​ര​മാ​യ അ​ല​ര്‍​ജി പ്ര​തി​ക​ര​ണ​മാ​ണ് അനാ​ഫൈ​ല​ക്സി​സ്.

അ​ത്‌ വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കു​ക​യും മ​ര​ണ​ത്തി​നു വ​രെ കാ​ര​ണ​മാ​വു​ക​യും ചെ​യ്യാം.

രോഗനിർണയം

രോ​ഗി​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ലൂ​ടെ​യും ശാ​രീ​രി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ​യുമാണ് അലർജി നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ന്നത്.

നി​ര്‍​ദ്ദി​ഷ്ട രോ​ഗ​കാ​രി​ക​ളെ തി​രി​ച്ച​റി​യു​ന്ന പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ നേ​ര​ത്തെ ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ ഉ​റ​പ്പി​ക്കാനും രോ​ഗ​നി​ര്‍​ണ​യം ഉ​റ​പ്പി​ക്കാനും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ന​ല്‍​കാനും സാ​ധി​ക്കും.

രക്തപരിശോധന

അ​ല​ര്‍​ജി​ക്ക്‌ കാ​ര​ണ​ക്കാ​രാ​യ​വ​യെ ക​ണ്ടെ​ത്താ​ന്‍ പ​ല​ത​ര​ത്തി​ലു​ള്ള ര​ക്ത​പ​രി​ശോ​ധ​ന​ക​ളും ത്വ​ക്കി​ന്‌ മു​ക​ളി​ല്‍ ചെ​യ്യു​ന്ന പ​ല​ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ളും (Skin prick tests, Scratch tests) അ​ല​ര്‍​ജി​ ചികിത്സയിൽ പ്രാ​വീ​ണ്യമു​ള്ള ഡോ​ക്ട​ര്‍ പ​റ​ഞ്ഞു​ത​രു​ന്ന​താ​ണ്.

അ​ല​ര്‍​ജി​യെപ്പറ്റി സം​സാ​രി​ക്കു​മ്പോ​ൾ

രോ​ഗി​ക​ള്‍ പു​തി​യ വീ​ട്ടി​ലേ​ക്കോ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലേ​ക്കോ മാ​റു​ക, തൊ​ഴി​ല്‍ സ്ഥ​ല​ങ്ങ​ള്‍ മാ​റ്റു​ക,വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കു​ക (അ​ല്ലെ​ങ്കി​ല്‍ ന​ഷ്ട​പ്പെ​ടു​ക), അ​വ​ര്‍ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ മാ​റ്റു​ക, പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യോ ആ​രം​ഭി​ക്കു​ക​യോ ചെ​യ്യു​ക (അ​ല്ലെ​ങ്കി​ല്‍ പു​ക​വ​ലി​യോ​ടു​ള്ള അ​വ​രു​ടെ എ​ക്സ്പോ​ഷ​ര്‍ മ​റ്റേ​തെ​ങ്കി​ലും ഘ​ട​ക​ങ്ങ​ളാ​ല്‍ മാ​റ്റ​പ്പെ​ടു​ക), അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം അ​ല​ര്‍​ജി​യെ പ​റ്റി സം​സാ​രി​ക്കു​മ്പോ​ള്‍ മ​ന​സി​ല്‍ വ​യ്ക്കേ​ണ്ട​വ​യാ​ണ്.

അ​ല​ര്‍​ജി പ​രി​ച​ര​ണം

അ​ല​ര്‍​ജി പ​രി​ച​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​പ​ര​വും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തു​മാ​യ മൂ​ന്ന്‌ സ​മീ​പ​ന​ങ്ങ​ള്‍:

1. അ​ല​ര്‍​ജി​ക്ക്‌ കാ​ര​ണ​മാ​യ​വ​യെ ഒ​ഴി​വാ​ക്ക​ല്‍
2. മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​ള്ള ചി​കി​ത്സ
3. രോ​ഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ​ പ​രി​വ​ര്‍​ത്ത​നം.

വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്‍റ് ഇഎൻടി സർജൻ, ലൂർദ് ആശുപത്രി എറണാകുളം.

Health

അലർജി ജലദോഷത്തിനു കാരണമാകുമോ?

പൊ​തു​വേ, സ്ഥി​ര​മാ​യ (Fixed) അ​ല​ര്‍​ജി​യി​ല്‍ എ​ല്ലാ​ത്ത​രം ശ്വ​സ​ന അ​ല​ര്‍​ജി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു, അ​റി​യ​പ്പെ​ടു​ന്നി​ട​ത്തോ​ളം, പ്രാ​ണി​ക​ളു​ടെ കു​ത്ത്‌, ചി​ല മ​രു​ന്നു​ക​ളോ​ടു​ള്ള അ​ല​ര്‍​ജി എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ന്നു.

ചി​ല ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ അ​ല‌​ര്‍​ജി​ക​ളും ഈ ​വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി പ​ദാ​ര്‍​ഥ​വു​മാ​യി സ​മ്പ​ര്‍​ക്കം ക​ഴി​ഞ്ഞ്‌ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പെ​ട്ടെ​ന്നു​ള്ള ഒ​രു പ്ര​തി​ക​ര​ണ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

രോ​ഗി അ​ല​ര്‍​ജി ഉ​ള്ള പ​ദാ​ര്‍​ഥ​വു​മാ​യി ഓ​രോ പ്രാ​വ​ശ്യ​വും സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​മ്പോ​ഴെ​ല്ലാം ഇ​ത്‌ സാ​ധാ​ര​ണ​യാ​യി സം​ഭ​വി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി ജീ​വ​നു ഭീ​ഷ​ണി​യാ​കാം, അ​തു​കൊ​ണ്ട് ഏ​റ്റ​വും സൂ​ക്ഷ്മ​മാ​യ നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​ണ്.

സൈ​ക്ലി​ക് അ​ഥ​വാ ചാ​ക്രി​ക അ​ല​ര്‍​ജി

ഫി​ക്സ്ഡ്‌ അ​ഥ​വാ സ്ഥി​ര​മാ​യ അ​ല​ര്‍​ജി അ​ല്ലാ​ത്ത എ​ല്ലാ ത​രം അ​ല​ര്‍​ജി​ക​ളെ​യും സൈ​ക്ലി​ക് അ​ഥ​വാ ചാ​ക്രി​ക അ​ല​ര്‍​ജി എ​ന്നു പ​റ​യാം. ഇ​വ​യി​ലും ഭ​ക്ഷ​ണം, ശ്വ​സ​ന അ​ല​ര്‍​ജി എ​ന്നി​വ ഉ​ൾ​പ്പെ​ടാം. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി വ​സ്തു​വി​ന്‍റെ അ​ള​വി​നെ​യും എ​ത്ര ആ​വൃ​ത്തി ഇ​തു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്നു എ​ന്ന​തി​നെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. പ​ദാ​ര്‍​ഥ​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ആ​വ​ര്‍​ത്തി​ച്ചു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ചെ​റി​യ അ​ള​വി​ലു​ള്ള സ​മ്പ​ര്‍​ക്കം അ​ല​ര്‍​ജി ഉ​ണ്ടാ​ക്കാ​തെ ക​ട​ന്നു പോ​യേ​ക്കാം.

കാ​ര​ണ​വും ഫ​ല​വും ത​മ്മി​ലു​ള്ള വ്യ​ക്ത​മാ​യ ബ​ന്ധം ഉ​ണ്ടാ​കാ​ത്ത​തി​നാ​ല്‍ ചാ​ക്രി​ക അ​ല​ര്‍​ജി നി​ശ​ബ്ദ​വും തി​രി​ച്ച​റി​യാ​ന്‍ പ്ര​യാ​സ​വു​മാ​ണ്. പ​ദാ​ര്‍​ഥ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​തി​നു ശേ​ഷ​വും രോ​ഗി​ക്ക്‌ താ​ല്‍​ക്കാ​ലി​ക​മാ​യി ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും മൊ​ത്ത​ത്തി​ലു​ള്ള പ്ര​ഭാ​വം ദോ​ഷ​ക​ര​മാ​യേ​ക്കാം.

ഏ​ത് അ​വ​യ​വ​ത്തെ​യും ബാ​ധി​ക്കു​മോ?

അ​ല​ര്‍​ജി ശ​രീ​ര​ത്തി​ന്‍റെ ഏ​ത്‌ ഭാ​ഗ​ത്തെ​യും ബാ​ധി​ക്കാം. ചെ​വി, മൂ​ക്ക്‌, തൊ​ണ്ട എ​ന്നി​വ അ​ല​ര്‍​ജി ഉ​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക​ള്‍​ക്ക്‌ പ്ര​വേ​ശി​ക്കാ​നു​ള്ള വ​ഴി​ക​ളാ​ണ്. കൂ​ടാ​തെ അ​ഞ്ച്‌ ഇ​ന്ദ്രി​യ​ങ്ങ​ളി​ല്‍ നാ​ലെ​ണ്ണം പ്ര​ധാ​ന​മാ​യും ചെ​വി, മൂ​ക്ക്‌, തൊ​ണ്ട ഭാ​ഗ​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ​തി​നാ​ല്‍, ഒ​രു പ്ര​ധാ​ന ബ​ന്ധം പ്ര​തീ​ക്ഷി​ക്കാം. അ​ത്‌ വാ​സ്ത​വ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​ന്ദ്രി​യ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക്‌ രോ​ഗി​ക​ള്‍ പെ​ട്ടെ​ന്നു ത​ന്നെ ഡോ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​താ​ണ്. അ​ല​ര്‍​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ വ​ള​രെ വി​ശാ​ല​മാ​ണ്. ഇ​ത്‌ ശ​രീ​ര​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു.

ഉ​ണ​ങ്ങി​യ ചു​മ​യും അ​ല​ർ​ജി​യും ത​മ്മി​ൽ

കു​ട്ടി​ക​ളി​ല്‍ ജ​ല​ദോ​ഷ​ത്തി​നു പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്‌. ഈ ​ജ​ല​ദോ​ഷ​ങ്ങ​ളി​ല്‍ 50%വും ​അ​ല​ര്‍​ജി മൂ​ല​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്‌. മൂ​ക്ക്‌, ചെ​വി, അ​ണ്ണാ​ക്ക്‌ അ​ല്ലെ​ങ്കി​ല്‍ തൊ​ണ്ട​യി​ലെ ചൊ​റി​ച്ചി​ല്‍, തു​മ്മ​ല്‍, മൂ​ക്കൊ​ലി​പ്പ്‌, മൂ​ക്ക​ട​പ്പ്‌, കൂ​ർ​ക്കം​വ​ലി, വാ​യ തു​റ​ന്നു​ള്ള ശ്വ​സ​നം, സൈ​ന​സ്‌ മൂ​ല​മു​ള്ള ത​ല​വേ​ദ​ന, ചെ​വി അ​ട​പ്പ്‌, ചെ​വി വേ​ദ​ന, ചു​മ, ഇ​ട​യ്ക്കി​ട​യ്ക്കു​ള്ള തൊ​ണ്ട കാ​റ​ല്‍, ഉ​ണ​ങ്ങി​യ ചു​മ, ഉ​റ​ക്കാ​കു​റ​വ്‌, അ​തു​മൂ​ലം പ​ക​ല്‍ സ​മ​യ​ത്തു​ള്ള ക്ഷീ​ണം എ​ന്നി​വ അ​ല​ർ​ജി​ക് റി​നൈ​റ്റി​സി​ന്‍റെ ( Rhinitis) ചി​ല ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ആ​സ്ത​മ, ശ്വാ​സം​മു​ട്ട​ൽ എ​ന്നി​വ​യ്ക്കും മൂ​ല​കാ​ര​ണം അ​ല​ര്‍​ജി ത​ന്നെ​യാ​ണ്.

വി​വ​ര​ങ്ങ​ൾ: ഡോ. ​ടി​നു ആ​ൽ​ബി
ക​ൺ​സ​ൾ​ട്ട​ന്‍റ് ഇ​എ​ൻ​ടി സ​ർ​ജ​ൻ, ലൂ​ർ​ദ് ആ​ശു​പ​ത്രി എ​റ​ണാ​കു​ളം.

 

Latest News

Corehub Up