Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast In

Thrissur

ദേവാലയങ്ങളിൽ തിരുനാളാഘോഷം

പെ​രു​വ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ം

ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ​യും സം​യു​ക്ത ഉൗ​ട്ടു തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഫാ. ​ഡോ​ണ​ൽ പു​ലി​ക്കോ​ട്ടി​ൽ സി​എം​ഐ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ങ്ക്ളി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​യി.

21നാ​ണ് ഉൗ​ട്ടുതി​രു​നാ​ൾ. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ൽ ശ​നി വ​രെ വൈ​കീ​ട്ട് ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​കും. ഉൗ​ട്ടു​തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആ​ന്‍റ​ണി തെ​ക്കി​നി​യ​ത്ത് ഒ​എ​ഫ്എം കാ​പ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​ഷി ക​ണ്ണം​പു​ഴ (എം​സി​ബി​എ​സ് ആ​കാ​ശ​പ്പ​റ​വ) തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, ഉൗ​ട്ടു​നേ​ർ​ച്ച ആ​ശി​ർ​വാ​ദം, നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ങ്ക്ളി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പൊ​റു​ത്തൂ​ര് പാ​നോ​ക്കാ​ര​ൻ ജെ​യിം​സ്, കൈ​ക്കാ​ര​ൻ​മാ​രാ​യ ചാ​ക്കോ​ച്ച​ൻ ചി​റ​മ്മ​ൽ, ബൈ​ജു ചി​റ​മ്മ​ൽ, ഡെ​ന്നി കൂ​ത്തൂ​ർ എ​ന്നി​വ നേ​തൃ​ത്വം ന​ൽ​കും.

ത​ലോ​ർ കു​രി​ശു​പ​ള്ളി​

ത​ലോ​ർ: ത​ലോ​ർ ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ മ​റി​യം​ത്രേ​സ്യ​യു​ടെ കു​രി​ശു​പ​ള്ളി​യി​ൽ ആ​ദ്യ തി​രു​നാ​ളി​നു അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നേ​തൃ​ത്വം ന​ൽ​കി. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​വി​ത​ര​ണ​വും ന​ട​ത്തി.

തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ജോ​ഷി വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ക്ലി​ന്‍റ് പാ​ണേ​ങ്ങാ​ട​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റി​ഫി​ൻ കു​ന്ന​ത്ത്, കൈ​ക്കാ​ര​ൻ​മാ​രാ​യ ബാ​ബു​ദാ​സ് ത​ര​ക​ൻ, ദേ​വ​സി തൃ​ശോ​ക്കാ​ര​ൻ, ജോ​സ് റാ​ഫേ​ൽ ത​ട്ടി​ൽ​കോ​ക്കി, ഡേ​വി​സ് കു​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹോ​ളി​ഫാ​മി​ലി സ​ന്യാ​സ​സ​മൂ​ഹം പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ ജെ​സി​ൻ തെ​രേ​സ ഉ​ൾ​പ്പെ​ടെ ര​ണ്ടു മ​ഠ​ങ്ങ​ളി​ലെ സി​സ്റ്റ​ർ​മാ​രും ഇ​ട​വ​ക മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളും വി​ശ്വാ​സി​സ​മൂ​ഹ​വും പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up