മറ്റത്തൂർ: ഓപ്പറേഷൻ തൂഫാന് നേതൃത്വം നൽകുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഔർ ബാപ്റ്റിസ്റ്റ് കൂട്ടായ്മയും മൂന്നുമുറി അമ്പ് ഫെസ്റ്റ് കമ്മിറ്റിയും ചേർന്ന് ആദരിച്ചു. ഇത്തുപ്പാടത്ത് നടന്ന ചടങ്ങിൽ അമ്പ് ഫെസ്റ്റ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് മന്ത്രിക്ക് സ്നേഹോപഹാരം സമ്മാനിച്ചു.
ലിനൊ മൈക്കിൾ, ഡെൽവിൻ ഡേവീസ് , ജസ്റ്റിൻ മങ്കുഴി, നൈജൊ ആന്റോ, ജോൺസൻ പീണിക്കപറമ്പൻ, ജിജൊ കോപ്ലി തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂർ പഞ്ചായത്തും സമീപ മലയോര മേഖലകളും ലഹരി-മയക്കുമരുന്ന് മാഫിയകളുടെ കടന്നു കയറ്റത്തെയും അമിത മദ്യപാനംമൂലമുള്ള വിപത്തുകൾക്കെതിരെയും നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓഫ് ദ ബാപ്റ്റിസ്റ്റ് ഔർ ബാപ്റ്റിസ്റ്റ് കൂട്ടായ്മ മന്ത്രിക്ക് നിവേദനവും സമർപ്പിച്ചു.