x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ര​ജ് ബി​ജു​വി​നെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: August 7, 2026 10:55 PM IST | Updated: August 7, 2026 10:55 PM IST

സൂ​ര​ജ് ബി​ജു​വി​നെ മ​രി​യ​സ​ദ​ന​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ന്നു.

 പാ​ലാ: പാ​രാ ഹോ​ക്കി ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ലാ മ​രി​യ​സ​ദ​ന​ത്തി​ലെ ലി​സ്യു​സ​ദ​നം വി​ദ്യാ​ര്‍​ഥി സൂ​ര​ജ് ബി​ജു​വി​നെ അ​നു​മോ​ദി​ച്ചു. ഫാ. ​ജോ​ര്‍​ജ് പ​ഴേ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​രി​യ​സ​ദ​നം ഡ​യ​റ​ക്‌​ട​ര്‍ സ​ന്തോ​ഷ് ജോ​സ​ഫ്, ഫാ. ​ജോ​ര്‍​ജ് കാ​രം​വേ​ലി​ല്‍, ജോ​ര്‍​ജ് ക​രു​ണ​ക്ക​ല്‍, കു​ര്യ​ന്‍ ജോ​സ​ഫ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജി​ജി ബൈ​ജു, പാ​പ്പ​ച്ച​ന്‍ ക​യ്യാ​ല​യ്ക്ക​കം, ബി​നോ​യ് തോ​മ​സ്, ചാ​ലി പാ​ലാ, സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ട​ത്തി​ല്‍, അ​ല്ലി​യ​മ്മ ജോ​ര്‍​ജ്, ടി​സ​ണ്‍ മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബെ​ൽ​ജി​യം, നെ​ത​ർ​ല​ൻ​ഡ്സ് രാ​ജ്യ​ങ്ങ​ൾ വേ​ദി​യാ​കു​ന്ന ലോ​ക​ക​പ്പി​നാ​യി സൂ​ര​ജ് 19ന് ​യാ​ത്ര​തി​രി​ക്കും. ഫെ​ബ്രു​വ​രി​യി​ല്‍ കേ​ര​ള പാ​രാ ഹോ​ക്കി ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സൂ​ര​ജ്, ഹ​രി​യാ​ന​യി​ല്‍ ന​ട​ന്ന ദേ​ശീ​യ ടൂ​ർ​ണ​മെ​ന്‍റി​ലും തു​ട​ര്‍​ന്ന് ഫ​രി​ദാ​ബാ​ദ്, ഗ്വാ​ളി​യോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടത്.

Tags : Nattuvishesham DistrictNews DeepikaNews felicitated.

Recent News

Corehub Up