Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ferry Disaster

Kasaragod

കടത്തുതോണി ദുരന്തത്തിന് 47 വർഷം; അ​ണ്ടോ​ൾ-​പൊ​താ​വൂ​ർ ക​ട​വി​ൽ ഇ​നി​യും കോ​ൺ​ക്രീ​റ്റ് പാ​ല​മാ​യി​ല്ല

ക​രി​ന്ത​ളം: തേ​ജ​സ്വി​നി​പ്പു​ഴ​യി​ൽ കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ അ​ണ്ടോ​ളി​നെ​യും ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ പൊ​താ​വൂ​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​ട​വി​നു സ​മീ​പം തോ​ണി മ​റി​ഞ്ഞ് അ​ഞ്ചു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്തം ന​ട​ന്നി​ട്ട് 47 വ​ർ​ഷ​മാ​കു​ന്നു. ഈ ​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് പു​തി​യ ത​ല​മു​റ​യ്ക്ക് അ​ധി​ക​മൊ​ന്നും അ​റി​വി​ല്ലെ​ങ്കി​ലും ഇ​വി​ടെ​യു​ള്ള തൂ​ക്കു​പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ മ​ഴ​ക്കാ​ല​ത്ത് കു​ലം​കു​ത്തി​യൊ​ഴു​കു​ന്ന പു​ഴ ഇ​പ്പോ​ഴും നാ​ട്ടു​കാ​രു​ടെ നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന​താ​ണ്.

1979 ന​വം​ബ​ർ 19നാ​ണ് ഇ​വി​ടെ ക​ട​ത്തു​തോ​ണി മ​റി​ഞ്ഞ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഇ​വി​ടെ​യൊ​രു കോ​ൺ​ക്രീ​റ്റ് പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം അ​ന്നു​തൊ​ട്ടേ ഉ​യ​രു​ന്ന​താ​ണ്. പ​ക്ഷേ പി​ന്നെ​യും പ​തി​റ്റാ​ണ്ടു​ക​ളോ​ളം ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. പി​ന്നീ​ടാ​ണ് തൂ​ക്കു​പാ​ല​മെ​ങ്കി​ലും വ​ന്ന​ത്.

ക​രി​ന്ത​ളം ഭാ​ഗ​ത്തു​നി​ന്ന് ചീ​മേ​നി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പ​ള്ളി​പ്പാ​റ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ ഈ ​പാ​ല​ത്തി​ലൂ​ടെ ന​ട​ന്നാ​ണ് മ​റു​ക​ര​യി​ലെ​ത്തു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ അ​വ​ർ​ക്ക് 16 കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​സ​ഞ്ച​രി​ക്ക​ണം. മ​ഴ​ക്കാ​ല​ത്ത് പു​ഴ ക​ര​ക​വി​യു​മ്പോ​ൾ തൂ​ക്കു​പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ​ക്കി​ട​യി​ലൂ​ടെ വെ​ള്ളം കു​തി​ച്ചൊ​ഴു​കും. അ​തി​നി​ട​യി​ലൂ​ടെ കു​ട്ടി​ക​ൾ ന​ട​ന്നു​പോ​കു​ന്ന കാ​ഴ്ച ആ​രെ​യും ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ ​സ​മ​യ​ങ്ങ​ളി​ൽ മി​ക്ക​പ്പോ​ഴും നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് പാ​ലം ക​ട​ക്കു​ന്ന​തി​ൽ​നി​ന്ന് കു​ട്ടി​ക​ളെ​യും മ​റ്റു​ള്ള​വ​രെ​യും പി​ന്തി​രി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്.

ഇ​വി​ടെ കോ​ൺ​ക്രീ​റ്റ് പാ​ലം നി​ർ​മി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പേ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​ണ്. ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് ഒ​മ്പ​ത് ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​ക്കാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

250 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള റോ​ഡ് പാ​ല​ത്തി​നും സ​മീ​പ​ന റോ​ഡു​ക​ൾ​ക്കു​മാ​യി 30 കോ​ടി രൂ​പ​യാ​ണ് ഏ​ക​ദേ​ശ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​നി ഇ​ക്കാ​ര്യ​ത്തി​ൽ പു​തി​യ സ​ർ​ക്കാ​രി​ന്‍റെ​യും എം​എ​ൽ​എ​മാ​രു​ടെ​യും ഇ​ട​പെ​ട​ലി​ൽ പ്ര​തീ​ക്ഷ വ​ച്ചി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ. ഇ​തു​വ​ഴി കോ​ൺ​ക്രീ​റ്റ് പാ​ല​വും ബ​സ് സ​ർ​വീ​സു​ക​ളു​മു​ൾ​പ്പെ​ടെ വ​ന്നാ​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് അ​ത് വ​ഴി​യൊ​രു​ക്കും. ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വി​വി​ധ സ്ഥ​ല​ങ്ങ​ള​ൽ നി​ന്ന് എ​ത്തി​ച്ചേ​രാ​നും എ​ളു​പ്പ​മാ​കും.

 

 

Latest News

Corehub Up