കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ കലം പൂജക്കുള്ള കലങ്ങൾ അക്കരക്കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെത്തിച്ചു. കലങ്ങൾ അക്കരെ സന്നിധിയിലെത്തിയതോടെ സന്നിധാനത്തെ ചടങ്ങുകൾക്കും ചിട്ടവട്ടങ്ങൾക്കും മാറ്റവും വന്നു.
അക്കരെ കൊട്ടിയൂരിരിൽ നിഗൂഢ പൂജകളും കലപൂജയും ആരംഭിച്ചു. നാളെ അത്തം നാളിൽ അവസാനത്തെ ചതുശ്ശതമായ അത്തം ചതുശ്ശതം വലിയ വട്ടളം പായസം പെരുമാളിന് സമർപ്പിക്കും. നാളെ വാളാട്ടവും കുടിപതികലുടെ തേങ്ങയേറും നടക്കും. നാളെ രാത്രിയോടെ കലശ പൂജ ആരംഭിക്കും. ഇന്ന് വിശേഷവാദ്യങ്ങളും ആനകളുടെയും അകന്പടിയില്ലാതെയുമുള്ള ഉച്ച ശീവേലി നടന്നു.