Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fighting Bear

America

ക​ലി​ഫോ​ർ​ണി​യ​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ ര​ക്ഷി​ക്കാ​ൻ ക​ര​ടി​യോ​ട് പോ​രാ​ടി​യ ദ​മ്പ​തി​ക​ൾ​ക്ക് ഗു​രു​ത​ര പ​രു​ക്ക്

 സാ​ക്ര​മെ​ന്റോ: ക​ലി​ഫോ​ർ​ണി​യ​യി​ലെ മാ​മ​ത്ത് ലേ​ക്സി​ൽ വ​ള​ർ​ത്തു​നാ​യ​യെ ആ​ക്ര​മി​ച്ച കാ​ട്ടു​ക്ക​ര​ടി​യെ വാ​ട്ട​ർ ബോ​ട്ടി​ലും കോ​ടാ​ലി​യും ഉ​പ​യോ​ഗി​ച്ച് നേ​രി​ട്ട് ദ​മ്പ​തി​ക​ൾ. പു​ല​ർ​ച്ചെ ആ​റ് മ​ണി​യോ​ടെ വീ​ട്ടു​വാ​തി​ൽ തു​റ​ന്ന വീ​ട്ട​മ്മ, വ​ള​ർ​ത്തു​നാ​യ​യെ ക​ര​ടി ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​ണ്ട് 32 കി​ലോ​യോ​ളം (70 പൗ​ണ്ട്) ഭാ​ര​മു​ള്ള ക​ര​ടി നാ​യ​യെ വി​ട്ട് സ്ത്രീ​ക്ക് നേ​രെ തി​രി​ഞ്ഞ​തോ​ടെ ഭ​ർ​ത്താ​വും ര​ക്ഷ​യ്‌​ക്കെ​ത്തി. തു​ട​ർ​ന്ന് സ്ത്രീ ​ക​യ്യി​ലു​ണ്ടാ​യി​രു​ന്ന വാ​ട്ട​ർ ബോ​ട്ടി​ൽ കൊ​ണ്ട് ക​ര​ടി​യെ അ​ടി​ക്കു​ക​യും, ഭ​ർ​ത്താ​വ് കോ​ടാ​ലി​യു​ടെ മ​റു​പു​റം ഉ​പ​യോ​ഗി​ച്ച് പ​ല​ത​വ​ണ വെ​ട്ടു​ക​യും ചെ​യ്തു. ഇ​തോ​ടെ പ​രു​ക്കേ​റ്റ ക​ര​ടി പി​ന്മാ​റു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റെ​ങ്കി​ലും അ​വ​ർ സ്വ​യം ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി. ഇ​വ​രു​ടെ ര​ണ്ട് നാ​യ​ക​ൾ​ക്കും നി​സ്സാ​ര പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 17 മാ​സം പ്രാ​യ​മു​ള്ള ഈ ​ക​ര​ടി​യെ പി​ന്നീ​ട് അ​ധി​കൃ​ത​ർ മ​യ​ക്കു​വെ​ടി വ​ച്ച് കൊ​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് ക​ര​ടി​ക​ളെ സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ണ്ടെ​ങ്കി​ലും, മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ്വ​മാ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up