Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Aid

Pathanamthitta

പ്ര​ള​യ ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ​ം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം

റാ​ന്നി: പ്ര​ള​യ ബാ​ധി​ത​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 10,000 രൂ​പ​യു​ടെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ലും പ്ര​തി​സ​ന്ധി​യി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഗാ​ര​ണ്ടി​യി​ൽ പ്ര​ഖ്യാ​പി​ച്ച ബാ​ങ്ക് വാ​യ്പ പൂ​ർ​ണ​മാ​യി അ​ട്ടി​മ​റി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്‌​ട​പ്പെ​ട്ട സാ​ധാ​ര​ണ​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​ഭൂ​മി​ക​ളെ​യും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര വി​ജ്ഞാ​പ​നം ഇ​റ​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​ബ് മൈ​ക്കി​ൾ എ​ക്സ് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​മോ​ദ് നാ​രാ​യ​ൺ എ​ക്സ് എം​എ​ൽ​എ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ബി​ൻ ക​ല്ലം​പ​റ​മ്പി​ൽ, ഷെ​റി തോ​മ​സ്, ടോ​മി വ​ട​ക്കേ​മു​റി​യി​ൽ, റി​ന്‍റോ തോ​പ്പി​ൽ, എം.​സി. ജ​യ​കു​മാ​ർ, ബോ​ബി കാ​ക്ക​നാം​പ​ള്ളി, ബ​ഹ​നാ​ൻ ജോ​സ​ഫ്, രാ​ജു ഇ​ട​യാ​ടി​യി​ൽ, സാ​ബു കു​റ്റി​യി​ൽ, ടോം ​ആ​യ​ല്ലൂ​ർ, ശോ​ഭ ചാ​ർ​ലി, അ​നീ​ന സാ​മു​വേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up