കേരള കോൺഗ്രസ്-എം റാന്നി നിയോജക മണ്ഡലം യോഗം പാർട്ടി ഉന്നതാധികാര സമിതിയംഗം ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്യുന്നു.
റാന്നി: പ്രളയ ബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം വിതരണം ചെയ്യാത്തതിലും പ്രതിസന്ധിയിലായ വ്യാപാരികൾക്കായി സർക്കാർ ഗാരണ്ടിയിൽ പ്രഖ്യാപിച്ച ബാങ്ക് വായ്പ പൂർണമായി അട്ടിമറിച്ചതിലും പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ കേരള കോൺഗ്രസ് -എം റാന്നി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
പ്രകൃതിദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട സാധാരണക്കാരെയും വ്യാപാരികളെയും വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ഇഎസ്എ വിഷയത്തിൽ ജനവാസ മേഖലകളെയും കൃഷിഭൂമികളെയും പൂർണമായി ഒഴിവാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര വിജ്ഞാപനം ഇറക്കണമെന്നും കേരള കോൺഗ്രസ്-എം ആവശ്യപ്പെട്ടു.
പാർട്ടി ഉന്നതാധികാര സമിതിയംഗം ജോബ് മൈക്കിൾ എക്സ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പ്രമോദ് നാരായൺ എക്സ് എംഎൽഎ, ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജില്ലാ സെക്രട്ടറിമാരായ ബിബിൻ കല്ലംപറമ്പിൽ, ഷെറി തോമസ്, ടോമി വടക്കേമുറിയിൽ, റിന്റോ തോപ്പിൽ, എം.സി. ജയകുമാർ, ബോബി കാക്കനാംപള്ളി, ബഹനാൻ ജോസഫ്, രാജു ഇടയാടിയിൽ, സാബു കുറ്റിയിൽ, ടോം ആയല്ലൂർ, ശോഭ ചാർലി, അനീന സാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Protest flood relief financial aid