Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Firework Factory

മു​ണ്ട​ത്തി​ക്കോ​ട്ട് വീ​ണ്ടും പൊ​ട്ടി​ത്തെ​റി; ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

തൃ​ശൂ​ര്‍: തൃ​ശൂ​ർ​പൂ​ര​ത്തി​ന്‍റെ വെ‌​ടി​ക്കെ​ട്ട് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മ​ര​ണ സം​ഖ്യ ഉ​യ​രു​ന്നു. മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​മൂ​ന്നാ​യി. അ​തേ​സ​മ​യം സ്ഫോ​ട​ന​മു​ണ്ടാ​യ മു​ണ്ട​ത്തി​ക്കോ​ട് രാ​ത്രി വൈ​കി വീ​ണ്ടും പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി.

ഇ​തോ‌​ടെ സ​മീ​പ​ത്ത് നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. അ​പ​ക​ടം ന​ട​ന്ന പ്ര​ദേ​ശ​ത്ത് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം നേ​രി​ടു​ന്ന​വ​ർ ഉ​ണ്ടെ​ങ്കി​ൽ108 ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സ്ഥ​ല​ത്ത് ആം​ബു​ല​ൻ​സു​ക​ൾ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

തി​രു​വ​മ്പാ​ടി വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ഷി​ന്‍റെ വെ​ടി​ക്കെ​ട്ട് പു​ര​യി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മീ​പ​ത്തെ കു​ള​ത്തി​ൽ പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്താ​നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കാ​നു​മാ​യി കെ​ടാ​വ​ർ നാ​യ്ക്ക​ളെ എ​ത്തി​ക്കാ​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ്ഫോ​ട​നം ന​ട​ന്ന പാ​ട​ത്തി​ന് സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. പ​ല വീ​ടു​ക​ളു​ടെ​യും ജ​ന​ലു​ക​ൾ ത​ക​ർ​ന്നു.

തീ​യ​ണ​ഞ്ഞി​ട്ടും പൊ​ട്ടാ​തെ നി​ര​വ​ധി സാ​മ​ഗ്രി​ക​ൾ ഇ​പ്പോ​ഴും പ​ല​ഭാ​ഗ​ത്താ​യി ചി​ന്നി​ചി​ത​റി കി​ട​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ഴും പ്ര​ദേ​ശ​ത്തു​ണ്ട്. അ​പ​ക​ടം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​യി​ട്ടി​ല്ലെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up