Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fish Shortage

Thrissur

യു​ദ്ധം, മ​ത്സ്യ​ക്ഷാ​മം: ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി

ചാ​വ​ക്കാ​ട്: ഇ​റാ​ൻ- അ​മേ​രി​ക്ക സം​ഘ​ർ​ഷ​ത്തെതു​ട​ർ​ന്ന് ഗ​ൾ​ഫി​ൽനി​ന്നു​ള്ള പ​ണ​ത്തി​ന്‍റെ വ​ര​വു കു​റ​ഞ്ഞ​തോ​ടെ പ്ര​വാ​സി​ക​ളു​ടെ നാ​ടാ​യ ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ളും വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ൽ.

പ്ര​വാ​സി​ക​ളു​ടെ പ​ണ​ത്തി​ന്‍റെ വ​ര​വി​നെ ആ​ശ്ര​യി​ച്ചാ​ണ് ചാ​വ​ക്കാ​ട്ടെ ക​ച്ച​വ​ട​മേ​ഖ​ല​യു​ടെ നി​ല​നി​ല്പ്. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഗ​ൾ​ഫ് സം​ഘ​ർ​ഷ​ത്തെതു​ട​ർ​ന്ന് പ​ണ​ത്തി​ന്‍റെ വ​ര​വ് പ​കു​തി​യാ​യി കു​റ​ഞ്ഞു. ഗ​ൾ​ഫി​ലെ പ​ല​യി​ട​ത്താ​യി ജോ​ലി​ചെ​യ്യു​ന്ന പ​ല​ർ​ക്കും ജോ​ലി ന​ഷ്ട​മാ​യി. നാ​ട്ടി​ൽ വ​ന്ന ചി​ല​ർ​ക്കു തി​രി​ച്ചു പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തു പ​ല കു​ടും​ബ​ങ്ങ​ളെ​യും ക​ടു​ത്ത വി​ഷ​മ​ത്തി​ലാ​ക്കി.

ചാ​വ​ക്കാ​ട്ടെ മ​റ്റൊ​രു പ്ര​ധാ​ന വ​രു​മാ​ന​മാ​ണ് മ​ത്സ്യ​ബ​ന്ധ​നം. മ​ത്സ്യ​ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നാ​ൽ ക​ട​ലി​ൽനി​ന്നു​ള്ള വ​രു​മാ​ന​വും കു​റ​ഞ്ഞു. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ പ​ല​പ്പോ​ഴും വെ​റും​കൈ​യോ​ടെ മ​ട​ങ്ങു​ന്നു. ചൂ​ടി​നെ​ത്തു​ട​ർ​ന്ന് മീ​നു​ക​ൾ ഉ​ൾ​ക്ക​ട​ലി​ലേ​ക്കു പോ​യ​താ​ണ് കാ​ര​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​മാ​യ​തോ​ടെ ക​ട​ലി​ൽ പോ​കു​ന്ന​തി​ന് മു​ന്ന​റി​യി​പ്പു​മാ​യി.

പ​ണ​ത്തി​ന്‍റെ വ​ര​വു കു​റ​ഞ്ഞ​ത് ക​ച്ച​വ​ട​ത്തെ ശ​രി​ക്കും ബാ​ധി​ച്ചു. സ്കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​മാ​യി​ട്ടും പ​തി​വു​ള്ള ക​ച്ച​വ​ടം ന​ട​ന്നി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ബ​ലി പെ​രു​ന്നാ​ൾ അ​ടു​ത്തി​ട്ടുപോ​ലും ക​ട​ക​ളി​ൽ തി​ര​ക്കു കു​റ​വാ​ണ്.

സ്കൂ​ൾ സീ​സ​ൺ മ​റി​ക​ട​ക്കാ​നും, ബ​ക്രീ​ദ് ആ​ഘോ​ഷി​ക്കാ​നു​മാ​യി ആ​ളു​ക​ൾ പ​ണ​ത്തി​നാ​യി നെ​ട്ടോ​ട്ട​മാ​ണ്.

ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​ൽ പെ​രു​ന്നാ​ളാ​യി. തി​ങ്ക​ളാ​ഴ്ച സ്കൂ​ൾ തു​റ​ക്കും. ഭാ​രി​ച്ച ചെ​ല​വാ​ണ് ഇ​തു ര​ണ്ടി​നും. ഗ്യാ​സി​ന്‍റെ ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും ഇ​ന്ധ​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ വി​ല​വ​ർ​ധ​ന​വും കൂ​നി​ന്മേ​ൽ കു​രു പോ​ലെ​യാ​യി.

തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് നാ​ടു​ക​ളി​ലേ​ക്കു പോ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ചു​വ​രാ​ത്ത​തും മ​റ്റൊ​രു പ്ര​തി​സ​ന്ധി​യാ​യി. ഇ​വ​രു​ടെ ഇ​ട​പാ​ടും ക​ച്ച​വ​ട​ക്കാ​ർ​ക്ക് പ്ര​ധാ​ന​മാ​യി​രു​ന്നു. ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. നാ​ട്ടി​ൽ പോ​യ​വ​ർ തി​രി​ച്ചു​വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ​യു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ലി​കൂ​ട്ടി.

മു​ന​ക്ക​ക്ക​ട​വ്, ചേ​റ്റു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​നം ബം​ഗാ​ളി​ക​ളാ​ണ്. അ​വ​ർ തി​രി​ച്ചെ​ത്താ​ത്ത​തി​നാ​ൽ കു​റേ ബോ​ട്ടു​ക​ൾ ക​ര​യി​ലാ​ണ്.പ​ണ​ത്തി​ന്‍റെ വ​ര​വ് കു​റ​ഞ്ഞ​തു​മൂ​ലം സ്വ​ർ​ണാ​ഭ​ര​ണ​പ​ണ​യം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ബാ​ങ്ക് - സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​ഴ​യ സ്വ​ർ​ണം വി​ൽ​ക്കു​ന്ന​തും കൂ​ടി.

Latest News

Corehub Up