അഞ്ചല്‍: വൈഎംസിഎ പുനലൂര്‍ സബ് റീജണൽ ദ്വിദിന സ്നേഹ സന്ദേശ യാത്രയ്ക്ക് തുടക്കമായി. പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ഉദ്ഘാടനം ചെയ്തു.
ആത്മീയമായി ദരിദ്രമായികൊണ്ടിരിക്കുന്ന മനുഷ്യമനസില്‍ നന്മയുടെ മൂല്യങ്ങളും ആശയങ്ങളും സൃഷ്ടിച്ച് അവരെ മുഖ്യധാരയിലെത്തിക്കാനുള്ള ദൗത്യം വൈഎംസിഎ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സബ് റീജണൽ ചെയര്മാന് ഷിബു കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയര്മാന് കെ.ഒ. രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ കണ്‍വീനര്‍ പി.ഒ. ജോണ്‍, റീജിയണല്‍ എക്യുമെനിക്കല്‍ സെന്റര്‍ ചെയര്മാന് എല്‍. തങ്കച്ചന്, വൈസ് ചെയര്മാന് പി. ജോണ്‍, ഡോ. കെ.വി. തോമസ്കുട്ടി, സി.പി. ശാമുവേല്‍, സാനു ജോര്‍ജ്, ടി.കെ. ബാജി, സാജന് കോശി എന്നിവര്‍ പ്രസംഗിച്ചു. പുനലൂര്‍, കരവാളൂര്‍, അഞ്ചല്‍ കുളത്തുപ്പുഴ, ചണ്ണപ്പേട്ട, മണ്ണൂര്‍ ആയൂര്‍, വാളകം, തലച്ചിറ വൈഎംസിഎ യൂണിറ്റുകള്‍ സന്ദര്‍ശിച്ചു. രണ്ടാംഘട്ട യാത്ര 21 ന് രാവിലെ ഒമ്പതിന് ഇളമ്പല്‍ വൈഎംസിഎയില്‍ നിന്ന് ആരംഭിക്കും.