വെള്ളൂർ: വെള്ളൂർ ഇറുമ്പയം ടാഗോർ ലൈബ്രറിയിലെ പ്രവർത്തകർ നടത്തിയ ചെണ്ടുമല്ലി പൂകൃഷിയിൽ നൂറുമേനി വിളവ്. 25 സെന്റ് സ്ഥലത്ത് കൃഷിഭവനിൽ നിന്ന് ലഭിച്ച ബന്ദി തൈകൾ നട്ടുവളർത്തിയാണ് ലൈബ്രറി പ്രവർത്തകർ സൗരഭ്യം പരത്തിയത്.
ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് നിർവഹിച്ചു. വാർഡ് മെംബർ എം.വി.മാത്യു, ലൈബ്രറി പ്രസിഡന്റ് ജി. രാധാകൃഷ്ണൻ, ലൈബ്രറി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.