Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Footpaths

Pathanamthitta

ന​ട​പ്പാ​ത​ക​ളി​ൽ കൈ​യേ​റ്റം കാ​ൽ​ന​ട യാ​ത്രി​ക​ർ പു​റ​ത്ത്

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ൾ വാ​ഹ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും കൈ​യേ​റി​യ​തോ​ടെ കാ​ൽ​ന​ട യാ​ത്രി​ക​ർ പു​റ​ത്താ​യി. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ന​ട​പ്പാ​ത​ക​ൾ സ​മീ​പ​കാ​ല​ത്ത് മോ​ടി പി​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ട​പ്പാ​ത​ക​ളി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നാ​യി​ട്ടി​ല്ല.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ​ല​യി​ട​ത്തും ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​നു പൊ​തു​വേ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യാ​യി. ജ​ന​റ​ൽ ആ​ശു​പ​ത്രി, മ​സ്ജി​ദ് ജം​ഗ്ഷ​ൻ ഭാ​ഗ​ങ്ങ​ളി​ൽ ടി​കെ റോ​ഡ​രി​കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. ത​ട്ടു​ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ചി​പ്സ് സെ​ന്‍റ​റു​ക​ൾ ഇ​വ​യു​ടെ മു​ന്പി​ലൂ​ടെ​യും ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്.

പ​ല​തി​ന്‍റെ​യും പാ​ച​ക​ശാ​ല റോ​ഡി​നോ​ടു ചേ​ർ​ന്നാ​യ​തി​നാ​ൽ എ​ണ്ണ തെ​റി​ച്ചും ചൂ​ട് ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണും പൊ​ള്ള​ലേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്.
പൊ​ലി​സ് സ്റ്റേ​ഷ​ൻ റോ​ഡി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട യാ​ത്ര​യും സാ​ധ്യ​മ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കൈ​യേ​റ്റ​ങ്ങ​ളും ന​ട​പ്പാ​ത​ക​ളി​ലെ ക​ച്ച​വ​ട​ങ്ങ​ളും കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ന്നു. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ - അ​ബാ​ൻ ജം​ഗ്ഷ​ൻ റോ​ഡി​ലും കാ​ൽ​ന​ട​ക്കാ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ളി​ല്ല. കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ലേ​ക്ക് ആ​ളു​ക​ൾ റോ​ഡി​ലൂ​ടെ​യാ​ണ് ന​ട​ന്നു​പോ​കേ​ണ്ട​ത്.
ഫു​ട്പാ​ത്തു​ക​ൾ പ​ല​യി​ട​ത്തും കാ​ണാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഉ​ള്ള​വ​യാ​ക​ട്ടെ തെ​രു​വ് ക​ച്ച​വ​ട​ക്കാ​രും വ്യാ​പാ​രി​ക​ൾ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​വ​ച്ചും കൈ​യേ​റി​യി​രി​ക്കു​ന്നു. കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് റോ​ഡി​ന് ആ​വ​ശ്യ​ത്തി​നു വീ​തി​യു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഒ​രു ഭാ​ഗ​ത്ത് വ‍​ഴി​യോ​ര വ്യാ​പാ​രി​ക​ൾ നി​ര​ന്നി​രി​ക്കു​ക​യാ​ണ്. ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡു​ക​ൾ അം​ഗീ​കൃ​ത​വും അ​ന​ധി​കൃ​ത​വു​മാ​യി ഒ​ന്നി​ലേ​റെ​യു​ണ്ട്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഈ ​ഭാ​ഗ​ത്തൊ​ന്നും നി​ർ​ത്തി ആ​ളെ ഇ​റ​ക്കാ​ൻ പോ​ലും ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തി​നി​ട​യി​ൽ റോ​ഡ​രി​കു​ക​ളി​ലെ​ല്ലാം മാ​ലി​ന്യ​ങ്ങ​ൾ കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ന്ന​ത് ന​ഗ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ രം​ഗ​ത്തി​നും ഭീ​ഷ​ണി​യാ​ണ്.

Latest News

Corehub Up