കുവൈറ്റ് സിറ്റി: പ്രമുഖ വിദ്യാഭ്യാസ സംരംഭകനും ഭവൻസ് സ്കൂളുകളുടെ സ്ഥാപകനുമായ എൻ.കെ. രാമചന്ദ്രമേനോൻ (78) നാട്ടിൽ അന്തരിച്ചു. എറണാകുളം ഇ.എം.സി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ സെപ്റ്റംബർ 30 ബുധനാഴ്ചയായിരുന്നു അന്ത്യം.
കഴിഞ്ഞ അൻപത് വർഷത്തോളമായി കുവൈറ്റിൽ സ്ഥിരതാമസമായിരുന്ന അദ്ദേഹം, കുവൈറ്റ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 1948 ൽ എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ ചെറായി ഗ്രാമത്തിലാണ് ജനനം. ഭാരതീയ വിദ്യാഭവന്റെ വിവിധ കേന്ദ്രങ്ങൾ ഗൾഫിൽ സ്ഥാപിക്കുന്നതിലും വളർത്തുന്നതിലും നിർണായക പങ്കുവഹിച്ച വ്യക്തിയാണ്.2022ൽ യുഎ എ ഗോൾഡൻ വിസക്ക് അർഹനായി.
ഭാര്യ: സുധ രാമ ചന്ദ്രൻ. മക്കൾ: ദിവ്യ, സൂരജ്.