കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിലെ പാചകവാതക, ഇന്ധന വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. ഹോട്ടലുകളിലും മറ്റു വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും ഗാർഹിക പാചകവാതകങ്ങളുടെ ഉപയോഗം, പെട്രോൾ പമ്പുകളിൽനിന്നു ജാറുകളിലും കന്നാസുകളിലും ഇന്ധനങ്ങൾ വിൽക്കുന്നത് തുടങ്ങിയവ പരിശോധിക്കും.
താലുക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ മുണ്ടക്കയം പ്രദേശത്ത് മിന്നൽ പരിശോധന നടത്തി. ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നതിനും കരിഞ്ചന്തയിൽ വിൽക്കുന്നതിനുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പെട്രോൾ പമ്പുകളിൽ മതിയായ സ്റ്റോക്ക് ഉണ്ടെന്നും അതിനാൽ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു.