x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ണ്ണ സം​ഭ​ര​ണ ശാ​ല​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; ടെ​ഹ്‌​റാ​നി​ൽ ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു


Published: March 8, 2026 04:51 PM IST | Updated: March 8, 2026 04:51 PM IST

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും ന​ട​ത്തി​യ ശ​ക്ത​മാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ എ​ണ്ണ സം​ഭ​ര​ണ ശാ​ല​ക​ൾ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ ഇ​ന്ധ​ന വി​ത​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പ്ര​ധാ​ന എ​ണ്ണ ഡി​പ്പോ​ക​ളെ ല​ക്ഷ്യം വെ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഇ​ന്ധ​ന വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​തി​നാ​ലാ​ണ് വി​ത​ര​ണം നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ടെ​ഹ്‌​റാ​ൻ ഗ​വ​ർ​ണ​ർ മു​ഹ​മ്മ​ദ് സാ​ദി​ഖ് മൊ​ത്ത​മേ​ദി​യ​ൻ അ​റി​യി​ച്ചു ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ ഇ​ന്ധ​ന വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ട​തോ​ടെ ടെ​ഹ്‌​റാ​ൻ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ താ​റു​മാ​റാ​വു​ക​യും ജ​ന​ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണ​ത്തെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്.

 

 

Tags : fuel distribution Tehran Attack on oil storage

Recent News

Corehub Up