Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tehran

ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും ക്ഷ​ണം

ടെ​ഹ്റാ​ൻ: ഇ​സ്രാ​യേ​ൽ - യു​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യ​യി​ൽ​നി​ന്നു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ക്ഷ​ണം. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ, സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്, പ​വ​ൻ ഖേ​ര എ​ന്നി​വ​രെ ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ജൂ​ലൈ അ​ഞ്ച് മു​ത​ൽ ഒ​ൻ​പ​തു വ​രെ ടെ​ഹ്റാ​ൻ, ഖോം, ​മ​ശ്ഹ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. ജ​സ്റ്റീ​സ് മാ​ർ​ക്ക​ണ്ഡേ​യ ക​ഡ്ജു​വി​നും ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​നെ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും കൂ​ടാ​തെ ചി​ല പ്ര​മു​ഖ​രെ​യും ഇ​റാ​ൻ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ഹാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ് അ​താ ഹ​സ്നൈ​നും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി പ​ബി​ത്ര മാ​ർ​ഗ​രി​റ്റ​യു​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മാ​ർ​ച്ച് ഒ​ന്നി​ന് അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ടെ​ഹ്‌​റാ​നി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ സം​യു​ക്ത​മാ​യി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പ്ര​കാ​രം അ​ലി ഖ​മേ​നി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ജൂ​ലൈ ഒ​ൻ​പ​തി​ന് ഇ​റാ​നി​ൽ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ച​ത്.

International

ടെ​ഹ്റാ​നെ വിറകൊള്ളിച്ച് ഇ​സ്ര​യേ​ൽ; ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങി

ടെ‌ഹ്റാൻ: ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നെ വിറകൊള്ളിച്ച് ഇ​സ്ര​യേ​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം തു​ട​രു​ന്നു. മരണസംഖ്യ അറുനൂറിന് അടുത്തെത്തി. കുതിച്ചുകയറുകയാണ്. ആയിരത്തോളം പേർക്ക് പരിക്കേറ്റു. തന്ത്രപ്രധാന കേന്ദ്രങ്ങളൊക്കെ ആക്രമണ ഭീഷണിയിലാണ്.

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ, ഇ​റാ​ൻ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഹി​സ്ബു​ള്ള ഇ​സ്ര​യേ​ലി​ലെ ഹൈ​ഫ ല​ക്ഷ്യ​മാ​ക്കി ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തി​രി​ച്ച​ടി​യെ​ന്നോ​ണം ല​ബ​ന​നി​ലും ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കിയിട്ടുണ്ട്.

അധികം നീളില്ല

നി​ല​വി​ലെ സൈ​നി​ക ന​ട​പ​ടി വ​ർ​ഷ​ങ്ങ​ളോ​ളം നീ​ളു​ന്ന ഒ​ന്നാ​കി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു. ആ​ക്ര​മ​ണം പെ​ട്ടെ​ന്നു​ള്ള​തും നി​ർ​ണാ​യ​ക​വു​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​റാ​നെ​തി​രെ​യു​ള്ള നീ​ക്കം സൗ​ദി അ​റേ​ബ്യ​യും ഇ​സ്രയേ​ലും ത​മ്മി​ലു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും നെ​ത​ന്യാ​ഹു പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. നേ​ര​ത്തെ ഗാ​സ​യി​ലെ വം​ശ​ഹ​ത്യ​യെ​ത്തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ ​ച​ർ​ച്ച​ക​ളി​ൽനിന്നു പി​ന്മാ​റി​യി​രു​ന്നു.

കു​ടു​ങ്ങി ഇ​ന്ത്യ​ൻ വി​ദ്യാ​ർഥി​ക​ൾ

യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​റാ​നി​ലെ അ​രാ​ക് ന​ഗ​ര​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥിക​ൾ കു​ടു​ങ്ങി​. ഹ​രി​യാ​ന​ നൂ​ഹ് സ്വ​ദേ​ശി​ക​ളാ​യ സി​യ ഉ​ർ റ​ഹ്മാ​ൻ (25), ഫ​ഹ​ദ് ഖാ​ൻ (22) എ​ന്നി​വ​രാ​ണു കുടുങ്ങിയത്. നി​ല​വി​ൽ അ​രാ​ക് ന​ഗ​രം ശാ​ന്ത​മാ​ണെ​ന്നു വി​ദ്യാ​ർ​ഥിക​ൾ പറയുന്നു.

International

ഇ​റാ​ൻ - അ​മേ​രി​ക്ക യു​ദ്ധം: ടെ​ഹ്‌​റാ​നി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ ര​ണ്ടാം ഘ​ട്ട ആ​ക്ര​മ​ണം

ടെ​ഹ്റാ​ന്‍: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം ര​ണ്ടാം ഘ​ട്ട ആ​ക്ര​മ​ണം ആ​രം​ഭി​ച്ചു. ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ വി​ത​ര​ണ കേ​ന്ദ്ര​മാ​യ ഐ​ആ​ർ​ഐ​ബി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം ശ​ക്ത​മാ​യ ര​ണ്ട് സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യി ഇ​റാ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ല​ബ​ന​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബെ​യ്‌​റൂ​ട്ടി​ന്‍റെ തെ​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ദ​ഹി​യ നി​വാ​സി​ക​ൾ​ക്ക് ഇ​സ്രേ​യേ​ൽ സൈ​ന്യം അ​ടി​യ​ന്ത​ര ഒ​ഴി​പ്പി​ക്ക​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഹി​സ്ബു​ള്ള​യു​ടെ കേ​ന്ദ്ര​മാ​യ ഇ​വി​ടെ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. 

തെ​ക്ക​ൻ ല​ബ​ന​നി​ലെ ഐ​ത അ​ൽ-​ഷാ​ബ്, ന​ഖൗ​റ, മെ​യ്‌​സ് അ​ൽ-​ജ​ബ തു​ട​ങ്ങി മു​പ്പ​തോ​ളം ഗ്രാ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലു​ള്ള ഒ​ഴി​പ്പി​ക്ക​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ യു​ദ്ധ​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം വ്യ​ക്ത​മാ​ക്കി. ടെ​ഹ്‌​റാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ൾ.

International

ടെ​ഹ്റാ​ൻ ല​ക്ഷ്യ​മാ​ക്കി ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം; ഗാ​ന്ധി ആ​ശു​പ​ത്രി ആ​ക്ര​മി​ച്ച് ഇ​സ്ര​യേ​ൽ

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​ൻ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. വ​ട​ക്ക​ൻ ടെ​ഹ്‌​റാ​നി​ലെ ഗാ​ന്ധി ആ​ശു​പ​ത്രി​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക ന​ട​പ​ടി​യു​ടെ ര​ണ്ടാം ദി​വ​സ​മാ​ണ് ഗാ​ന്ധി ആ​ശു​പ​ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. "സ​യ​ണി​സ്റ്റ്-​അ​മേ​രി​ക്ക​ൻ വ്യോ​മാ​ക്ര​മ​ണം' എ​ന്നാ​ണ് ഇ​റാ​നി​യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്എ​ൻ​എ ആ​ക്ര​മ​ണ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

ഫാ​ർ​സ്, മി​സാ​ൻ എ​ന്നീ വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വീ​ൽ​ചെ​യ​റു​ക​ൾ​ക്ക് സ​മീ​പം ത​റ​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ദൃ​ശ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് തെ​ളി​വാ​യി പു​റ​ത്തു​വി​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു. അ​തേ​സ​മ​യം ഇ​സ്ര​യേ​ൽ ഒ​രേ സ​മ​യം 100 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ എ​ഫീ ഡെ​ഫ്രി​ൻ വ്യ​ക്ത​മാ​ക്കി.

ഇ​റാ​നി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ലും ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ളി​ലും മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ഇ​റാ​ന്‍റെ മി​സൈ​ൽ ശേ​ഖ​രം ത​ക​ർ​ത്ത​താ​യി അ​വ​കാ​ശ​പ്പെ​ട്ട യു​എ​സ് വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

International

ഖ​മ​നി​യെ സു​ര​ക്ഷി​ത താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി; തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ന്‍: ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും സം​യു​ക്ത ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നി​യെ സു​ര​ക്ഷി​ത താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​റാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ടെ​ഹ്‌​റാ​ൻ ന​ഗ​ര​ത്തി​ലു​ട​നീ​ളം ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യി. തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ നി​ങ്ങ​ളൊ​രു പാ​ത തു​റ​ന്നി​രി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ അ​വ​സാ​നം നി​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ ദേ​ശീ​യ സു​ര​ക്ഷാ ക​മ്മീ​ഷ​ൻ ത​ല​വ​ൻ ഇ​ബ്രാ​ഹിം അ​സീ​സി പ​റ​ഞ്ഞു.

അ​തേ​സ​മ​യം മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ യു​എ​സ് എം​ബ​സി എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഷെ​ൽ​ട്ട​ർ-​ഇ​ൻ-​പ്ലേ​സ് ന​ട​പ്പി​ലാ​ക്കി. ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ എ​ല്ലാ പൗ​ര​ൻ​മാ​രും ഇ​തു പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

International

ഇ​റാ​നി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ മി​ന്ന​ലാ​ക്ര​മ​ണം; ‌ടെ​ഹ്‌​റാ​നി​ൽ സ്ഫോ​ട​നം, പ​ശ്ചി​മേ​ഷ്യ യു​ദ്ധ​ഭീ​തി​യി​ൽ

ടെ​ഹ്റാ​ന്‍: പ​ശ്ചി​മേ​ഷ്യ​യെ മു​ൾ​മു​ന​യി​ലാ​ക്കി ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ മി​ന്ന​ലാ​ക്ര​മ​ണം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​റാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ഇ​സ്രാ​യേ​ൽ 'പ്ര​തി​രോ​ധ മി​സൈ​ൽ ആ​ക്ര​മ​ണം' ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ടെ​ഹ്‌​റാ​ൻ ന​ഗ​ര​ത്തി​ലു​ട​നീ​ളം ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യി.

ടെ​ഹ്‌​റാ​നി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി സ്ട്രീ​റ്റ്, ജം​ഹൂ​റി പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം മി​സൈ​ലു​ക​ൾ പ​തി​ച്ചു. ന​ഗ​ര​മ​ധ്യ​ത്തി​ലെ പാ​സ്ച​ർ സ്ട്രീ​റ്റി​ന് സ​മീ​പം വ​ലി​യ തോ​തി​ൽ പു​ക ഉ​യ​ർ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​റാ​നി​ൽ നി​ന്ന് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന വ​ലി​യൊ​രു സൈ​നി​ക നീ​ക്കം മു​ൻ​കൂ​ട്ടി ത​ട​യു​ന്ന​തി​നാ​ണ് ഈ '​പ്ര​തി​രോ​ധ ആ​ക്ര​മ​ണം' ന​ട​ത്തി​യ​തെ​ന്ന് ഇ​സ്രാ​യേ​ൽ വ്യ​ക്ത​മാ​ക്കി.

ആ​ണ​വ ക​രാ​റി​നെ​ച്ചൊ​ല്ലി അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ ഒ​രു പൂ​ർ​ണ യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ത് വ​ർ​ധി​പ്പി​ക്കു​ന്നു. സ്ഫോ​ട​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ടെ​ഹ്‌​റാ​നി​ൽ ക​ന​ത്ത ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു. ഇ​സ്രാ​യേ​ലി​ൽ തി​രി​ച്ച​ടി ഭ​യ​ന്ന് അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങു​ക​യും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

 

International

ടെഹ്‌റാന് സമീപം തീപിടിത്തം; സംഭവം സൈനിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നിടത്ത്

 ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാന് സമീപം പരന്ദിൽ തീപിടിത്തം. നിരവധി സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നിടത്താണ് തീപിടിത്തമുണ്ടായതെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രദേശത്തുനിന്നും പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പരന്ദ് നഗരത്തിന് സമീപത്തുനിന്ന് കറുത്തപുക ഉയർന്നതിന് കാരണം പരന്ദ് നദീതടത്തിന് സമീപത്തെ പുൽപ്പടർപ്പിന് തീപിടിച്ചതാണെന്നും അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഷിറാസ് പ്രവിശ്യയിൽ നഗരത്തിന് പുറത്ത് പർവതമേഖലയിൽനിന്ന് സ്‌ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ എന്താണ് ഇതിന് കാരണമെന്ന് വ്യക്തമല്ല.

International

സാ​മ്പ​ത്തി​ക ഉ​പ​രോ​ധം പി​ൻ​വ​ലി​ക്ക​ണം; യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​മെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക ത​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക ഉ​പ​രോ​ധം നീ​ക്കി​യാ​ൽ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​മെ​ന്ന് ഇ​റാ​ൻ. യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​നം.

ഇ​റാ​ന്‍റെ ആ​ണ​വ മേ​ധാ​വി മു​ഹ​മ്മ​ദ് ഇ​സ്ലാ​മി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്. യു​എ​ന്‍ ആ​ണ​വ ഏ​ജ​ന്‍​സി 2025 മെ​യ് മാ​സ​ത്തി​ല്‍ ഇ​റാ​ന്‍റെ പ​ക്ക​ല്‍ 60 ശ​ത​മാ​ന​ത്തോ​ളം സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യ​ത്തി​ന്‍റെ ശേ​ഖ​രം 440 കി​ലോ​ഗ്രാ​മി​ല്‍ കൂ​ടു​ത​ലു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ഇ​റാ​ൻ സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​എ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്ര​യ​ധി​കം യു​റേ​നി​യം ശേ​ഖ​രം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​മേ​രി​ക്ക.

ഇ​റാ​ന്‍റെ പ​ക്ക​ലു​ള്ള യു​റേ​നി​യം ശേ​ഖ​രം ഉ​പ​യോ​ഗി​ച്ച് ഉ​ട​ന​ടി 90 ശ​ത​മാ​ന​ത്തി​ലേ​റെ സ​മ്പു​ഷ്ടീ​ക​രി​ക്കാ​നാ​കു​മെ​ന്നും എ​ളു​പ്പ​ത്തി​ല്‍ ബോം​ബ് നി​ര്‍​മാ​ണം സാ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു യു​എ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ഇ​റാ​ന് പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നും ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ പ​ദ്ധ​തി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും യു​എ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ആ​ര്‍​ക്കും അ​ടി​യ​റ​വ് വ​യ്ക്കി​ല്ലെ​ന്ന് ഇ​റാ​ന്‍ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

International

നർഗീസ് മുഹമ്മദിക്ക് ഏഴര വർഷം തടവ്

ടെ​​​ഹ്റാ​​​ൻ: സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ന​​ർ​​​ഗീ​​​സ് മു​​​ഹ​​​മ്മ​​​ദി​​​ക്ക് ഏ​​​ഴര വ​​​ർ​​​ഷം​​കൂ​​​ടി ത​​​ട​​​വ്.

മ​​​ഷ്ഹ​​​ദ് ന​​​ഗ​​​ര​​​ത്തി​​​ലെ കോ​​​ട​​​തി ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​തെ​​​ന്ന് ന​​​ർ​​​ഗീ​​​സി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മു​​​സ്ത​​​ഫ നി​​​ലി അ​​​റി​​​യി​​​ച്ചു. ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ‌

വി​​​ദേ​​​ശ​​​ ശക്തി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​ക​​​രി​​​ച്ച​​​തി​​​ന് അ​​​റു വ​​​ർ​​​ഷ​​​വും സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ന് ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​വു​​​മാ​​​ണ് ശി​​​ക്ഷ​​​യെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ന​​​ർ​​​ഗീ​​​സ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഈ ​​​മാ​​​സം ര​​​ണ്ടാം തീ​​​യ​​​തി മു​​​ത​​​ൽ അ​​​വ​​​ർ ജ​​​യി​​​ലി​​​ൽ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

National

ഇറാനിൽനിന്ന് ആദ്യസംഘം ഡൽഹിയിൽ തിരിച്ചെത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: ""ടെ​​​ഹ്റാ​​​നി​​​ലെ തെ​​​രു​​​വു​​​ക​​​ളി​​​ൽ പ​​​ല​​​യി​​​ട​​​ത്തും തീ ​​​ആ​​​ളി​​​ക്ക​​​ത്തി. രാ​​​ത്രി​​​യി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വി​​​ച്ഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ഇ​​​ട​​​യ്ക്കു ത​​​ട​​​സ​​​പ്പെ​​​ട്ടു. അ​​​പ​​​ക​​​ട​​​ക​​​ര​​​വും ഭീ​​​തി​​​ജ​​​ന​​​ക​​​വു​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്’’ -സം​​​ഘ​​​ർ​​​ ഭ​​​രി​​​ത​​​മാ​​​യ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ആ​​​ദ്യസം​​​ഘ​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​ഷേ​​​ധ​​​വും സം​​​ഘ​​​ർ​​​ഷ​​​വും രൂ​​​ക്ഷ​​​മാ​​​യ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് 13 ഇ​​​ന്ത്യ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. സ്വ​​​ന്തം ചെ​​​ല​​​വി​​​ൽ വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​തെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക്ര​​​മീ​​​ക​​​ര​​​ണ​​​പ്ര​​​കാ​​​ര​​​മ​​​ല്ലെ​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

ര​​​ണ്ടു സ്വ​​​കാ​​​ര്യ വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്. മ​​​ഹാ​​​ൻ എ​​​യ​​​ർ വി​​​മാ​​​ന​​​മാ​​​ണ് ആ​​​ദ്യ​​​മെ​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ൽ​​​നി​​​ന്ന് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പി​​​ന്തു​​​ണ​​​യും ല​​​ഭി​​​ച്ചെ​​​ന്ന് മ​​​റ്റൊ​​​രു യാ​​​ത്രക്കാരൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഇ​​​റാ​​​നി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും മോ​​​ശ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. നേ​​​രത്തേ അ​​​ട​​​ച്ച ഇ​​​റാ​​​ന്‍റെ വ്യോ​​​മാ​​​തി​​​ർ​​​ത്തി വീ​​​ണ്ടും തു​​​റ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്.

ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ന്ന ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യ​​​തി​​​ൽ ആ​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളും പ​​​ത്ര​​​ലേ​​​ഖ​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു. മാ​​​ര​​​ക പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളും കാ​​​ര​​​ണം ഇ​​​റാ​​​നി​​​ൽ ഇ​​​പ്പോ​​​ഴും സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​ണ്. ത​​​ന്‍റെ ന​​​ഗ​​​ര​​​ത്തി​​​ൽ സ്ഥി​​​തി താ​​​ര​​​ത​​​മ്യേ​​​ന ശാ​​​ന്ത​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഷി​​​റാ​​​സി​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ക്കു​​​ന്ന യു​​​വ​​​തി പ​​​റ​​​ഞ്ഞു. ഭാ​​​ഗി​​​ക​​​മാ​​​യെ​​​ങ്കി​​​ലും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​റാ​​​നി​​​ൽ പ​​​ല ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും പു​​​ന​​​രാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ചി​​​ല​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​റാ​​​നി​​​ലെ സ്ഥി​​​തി ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​വും അ​​​പ​​​ക​​​ട​​​ക​​​ര​​​വു​​​മാ​​​ണെ​​​ങ്കി​​​ലും പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നും ത​​​ങ്ങ​​​ൾ നേ​​​രി​​​ട്ടി​​​ല്ലെ​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ അ​​​ലി ന​​​ഖി എന്നയാൾ പ​​​റ​​​ഞ്ഞു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​റാ​​​ന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വീ​​​ട്ട​​​മ്മ​​​യാ​​​യ അ​​​ബ്ബാ​​​സ് ഖാ​​​സ്മി വ്യ​​​ക്ത​​​മാ​​​ക്കി. തീ​​​ർ​​​ച്ച​​​യാ​​​യും ഉ​​​ത്ക​​​ണ്ഠ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​പ്പോ​​​ൾ വ​​​ള​​​രെ ആ​​​ശ​​​ങ്കാ​​​കു​​​ല​​​രാ​​​യി​​​രു​​​ന്നു- ഖാ​​​സ്മി കൂട്ടിച്ചേർത്തു.

ഇ​​​റാ​​​നി​​​ൽ 9,000 ഇ​​​ന്ത്യ​​​ക്കാ​​​ർ

ഇ​​​റാ​​​നി​​​ൽ നി​​​ല​​​വി​​​ൽ ഏ​​​ക​​​ദേ​​​ശം 9,000 ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ക്കാ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. നാ​​​വി​​​ക​​​ർ, തീ​​​ർ​​​ഥാ​​​ട​​​ക​​​ർ, ബി​​​സി​​​ന​​​സി​​​നാ​​​യി ഇ​​​റാ​​​നി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഇ​​​ന്ത്യ​​​ക്കാ​​​രി​​​ലു​​​ണ്ട്. വാ​​​ണി​​​ജ്യവി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ല​​​ഭ്യ​​​മാ​​​യ എ​​​ല്ലാ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ഇ​​​റാ​​​നി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​രോ​​​ടു നാ​​​ട്ടി​​​ലേ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​രാ​​​യി മ​​​ട​​​ങ്ങാ​​​ൻ ഉ​​​പ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റം അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി ഡി​​​സം​​​ബ​​​ർ 28 മു​​​ത​​​ൽ ഇ​​​റാ​​​നി​​​ൽ ജ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പോ​​​ലീ​​​സും സൈ​​​ന്യ​​​വും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ക​​​യും കൊ​​​ല്ലു​​​ക​​​യും ചെ​​​യ്തി​​​ട്ടും ആ​​​യി​​​ര​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​ണ്.

International

ഇറാനിലെ പ്രക്ഷോഭം; കൊല്ലപ്പെട്ടവർ 1850 ആയി

ടെ​​​ഹ്‌​​​റാ​​​ൻ: മൂ​​​ന്നാം വാ​​​ര​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന ഇ​​​റാ​​​നി​​​ലെ സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 1850 ആ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. മ​​​ര​​​ണം 12,000 വ​​​രെ​​​യാ​​​കാ​​​മെ​​​ന്നും സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ത്ത റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.

ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​ത്തു​​​ന്ന കൂ​​​ട്ട​​​ക്കൊ​​​ല​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും രാ​​​ജ്യ​​​മെ​​​ങ്ങും പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് നി​​​രോ​​​ധ​​​നം നി​​​ല​​​നി​​​ൽ​​​ക്കെ ഇ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്റ്റാ​​​ർ ലി​​​ങ്കി​​​ന്‍റെ സേ​​​വ​​​നം ത​​​ട​​​യാ​​​ൻ ചൈ​​​ന​​​യു​​​ടെ​​​യും റ​​​ഷ്യ​​​യു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

അ​​​തി​​​നി​​​ടെ, ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ചെ​​​ന്നും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു​​​ള്ള സ​​​ഹാ​​​യം പി​​​ന്നാ​​​ലെ വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

ഇ​​​റാ​​​നി​​​ലെ സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് നി​​​രീ​​​ക്ഷ​​​ക​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു.

International

ഇ​റാ‌​ൻ പ്ര​ക്ഷോ​ഭം; 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന വെ​ബ്സൈ​റ്റ്. സു​ര​ക്ഷാ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന വാ​ദ​മാ​ണ് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക ഇ​റാ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് വെ​ബ്സൈ​റ്റി​ന്‍റെ ആ​രോ​പ​ണം. വി​വി​ധ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം ഇ​റാ​നി​ൽ‌ 600ഓ​ളം പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ജ​നു​വ​രി എട്ട്, ഒൻപത് തീ​യ​തി​ക​ളി​ലാ​യാ​ണ് മി​ക്ക കൊ​ല​പാ​ത​ക​ങ്ങ​ളും സം​ഭ​വി​ച്ച​തെ​ന്ന് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​സൂ​ത്രി​ത അ​ക്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് പ​റ​യു​ന്ന റി​പ്പോ​ർ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും 30 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും ആ​രോ​പി​ക്കു​ന്നു.

ഇ​റാ​ന്‍റെ ദേ​ശീ​യ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ, ഇ​റാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ്, ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് അം​ഗ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, ദൃ​ക്‌​സാ​ക്ഷി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നാ​യി ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടാ​ണെ​ന്ന് വെ​ബ്സൈ​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡു​ക​ളും ബാ​സി​ജ് സേ​ന​ക​ളു​മാ​ണ് കൂ​ട്ട​കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​രോ​പ​ണം. അ​തേ​സ​മ​യം ഇ​റാ​നി​ലെ അ​ധി​കൃ​ത​ർ ഈ ​റി​പ്പോ​ർ​ട്ടി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

International

ഇറാനിലെ പ്രതിഷേധം: 35 പേർ മരിച്ചു

ടെ​​​ഹ്റാ​​​ൻ: സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കെ​​​തി​​​രേ ഇ​​​റാ​​​നി​​​ൽ വ്യാ​​​പി​​​ച്ച പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 35 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ആ​​​ക്ടി​​​വി​​​സ്‌​​​റ്റ്സ് ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് ഈ ​​​ക​​​ണ​​​ക്ക് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ഇ​​​റേ​​​നി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ 1,200 പേ​​​രെ ത​​​ട​​​വി​​​ലാ​​​ക്കി​​​യെ​​​ന്നും പ​​​റ​​​യു​​​ന്നു.

ക​​​റ​​​ൻ​​​സി മൂ​​​ല്യം കൂ​​​പ്പു​​​കു​​​ത്തി​​​യ​​​തി​​​ലും സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ​​​തി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ടെ​​​ഹ്റാ​​​നി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ൾ ഒ​​​രാ​​​ഴ്ച മു​​​ന്പ് ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം ഇ​​​റാ​​​നി​​​ലെ 31 പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ 27ലേ​​​ക്കും വ്യാ​​​പി​​​ച്ചു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രും സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യി. 29 പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ, നാ​​​ലു കു​​​ട്ടി​​​ക​​​ൾ, ര​​​ണ്ടു സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ഇ​​​റേ​​​നി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ മ​​​ര​​​ണ​​​സം​​​ഖ്യ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. 250 പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും 45 അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​ക്കി അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ഇ​​​ലാം പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ല​​​ക് ഷാ​​​ഹി പ്ര​​​ദേ​​​ശ​​​ത്ത് പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​ൻ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ല്കി. ഇ​​​വി​​​ടെ സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു നേ​​​ർ​​​ക്കു വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

മ​​​ല​​​ക് ഷാ​​​ഹി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കാ​​​യി സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ വീ​​​ഡി​​​യോ​​​യും പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​യും ആ​​​യു​​​ധ​​​ങ്ങ​​​ളും ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തു മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്കെ​​​തി​​​രാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക പ്ര​​​തി​​​ക​​​രി​​​ച്ചു.

International

ഇ​റാ​ൻ പ്ര​ക്ഷോ​ഭം: പി​ന്നി​ൽ അ​മേ​രി​ക്ക​യെ​ന്ന് ഖ​മ​ന​യ്

ടെ​​​​ഹ്റാ​​​​ൻ: സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ ഇ​​​​റാ​​​​നി​​​​ൽ പ​​​​ട​​​​രു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ 10 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് വ്യാ​​​​പി​​​​ച്ച പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​തി​​​​നി​​​​ടെ പ്ര​​​​ക്ഷോ​​​​ഭം അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത് ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​യ് രം​​​​ഗ​​​​ത്തെ​​​​ത്തി.

ഇ​​​​തോ​​​​ടെ പ്ര​​​​ക്ഷോ​​​​ഭം അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ സൈ​​​​ന്യ​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നാണ് ഖ​​​​മ​​​​ന​​​​യ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തത്.

ടെ​​​​ഹ്റാ​​​​നി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഖ​​​​മ​​​​ന​​യ്​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്ക​​​​ണം. എ​​​​ന്നാ​​​​ൽ, ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് പ്ര​​​​യോ​​​​ജ​​​​ന​​​​മൊ​​​​ന്നു​​​​മി​​​​ല്ല. ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളെ നി​​​​ല​​​​യ്ക്കു​​​​ നി​​​​ർ​​​​ത്താ​​​​ൻ ക​​​​ഴി​​​​യ​​​​ണം. ഇ​​​​സ്ര​​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യും പോ​​​​ലു​​​​ള്ള വി​​​​ദേ​​​​ശ​​​​ ശക്തി​​​​ക​​​​ളാ​​ണു പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ശ​​​​ത്രു​​​​ക്ക​​​​ളു​​​​ടെ പ്രേ​​​​ര​​​​ണ​​​​യി​​​​ൽ ഒ​​​​രു കൂ​​​​ട്ട​​​​മാ​​​​ളു​​​​ക​​​​ൾ വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ട​​​​യു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ​​​​യും പി​​​​ന്നി​​​​ൽ​​​​നി​​​​ന്ന് ഇ​​​​സ്‌​​​​ലാ​​​​മി​​​​നും ഇ​​​​റാ​​​​നു​​​​മെ​​​​തി​​​​രാ​​​​യി മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഖ​​​​മ​​​​നെ​​​​യ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ അ​​​​മേ​​​​രി​​​​ക്ക ഇ​​​​ട​​​​പെ​​​​ടു​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ​​​​റ​​​​ഞ്ഞ​​​​തി​​​​നോ​​​​ട് ഇ​​​​റാ​​​​ൻ രൂ​​​​ക്ഷ​​​​ഭാ​​​​ഷ​​​​യി​​​​ലാ​​​​ണ് പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.

മി​​​​ഡിൽ ഈ​​​​സ്റ്റി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക​​​​ർ​​​​ക്കു​​​​ നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി. ടെ​​​​ഹ്റാ​​​​ന്‍റെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല സു​​​​ഹൃ​​​​ത്താ​​​​യ വെ​​​​ന​​​​സ്വേ​​​​ല​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ അ​​​​മേ​​​​രി​​​​ക്ക ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തും നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ പി​​​​രി​​​​മു​​​​റു​​​​ക്ക​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​ന്ന​​​​ലെ ര​​​​ണ്ട് പേ​​​​ർകൂ​​​​ടി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ പ്ര​​​​ക്ഷോ​​​​ഭം ശ​​​​ക്ത​​​​മാ​​​​യി. ഖ്വോ​​​​മി​​​​ലും ഹ​​​​ർ​​​​സ​​​​നി​​​​ലു​​​​മാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​റാ​​​​നി​​​​ലെ 31 പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ 22 എ​​​​ണ്ണ​​​​ത്തി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി.

പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സ​​​​ഷ്കി​​​​യോ​​​​ൺ​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ഇ​​​​റാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ചി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

International

വരൾച്ച രൂക്ഷം: ടെഹ്റാനിൽ വെള്ളത്തിന് റേഷൻ വേണ്ടിവരുമെന്ന് പ്രസിഡന്‍റ്

ടെ​​​ഹ്റാ​​​ൻ: വ​​​രൾ​​​ച്ച രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​ന​​​ങ്ങ​​​ൾ ജ​​​ലോ​​​പ​​​യോ​​​ഗം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണം എ​​​ന്ന​​​ഭ്യ​​​ർ​​​ഥി​​​ച്ച് ഇ​​​റേ​​​നി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ.

ഉ​​​ട​​​ൻ മ​​​ഴ പെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ൽ വെ​​​ള്ള​​​ത്തി​​നു റേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. റേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ലും പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഈ ​​​സീ​​​സ​​​ണി​​​ൽ മ​​​ഴ കു​​​റ​​​ഞ്ഞ​​​താ​​​ണു ജ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യ​​​ത്തി​​​നു കാ​​​ര​​​ണം. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് മ​​​ഴ​​​യി​​​ൽ 92 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണു​​​ണ്ടാ​​​യ​​​ത്. പ്ര​​​ധാ​​​ന ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​ക​​​ൾ വ​​​ര​​​ണ്ടു​​​തു​​​ട​​​ങ്ങി. ടെ​​​ഹ്റാ​​​നി​​​ലേ​​​ക്കു ജ​​​ലം എ​​​ടു​​​ക്കു​​​ന്ന ലാ​​​റ്റി​​​യ​​​ൻ അ​​​ണ​​​ക്കെ​​​ട്ടി​​​ൽ പ​​​ത്തു ശ​​​ത​​​മാ​​​നം വെ​​​ള്ള​​​മേ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​ള്ളൂ.

അ​​​ടു​​​ത്ത പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ മ​​​ഴ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നാ​​ണു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്.

Latest News

Corehub Up