Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Garden

പൂ​ന്തോ​ട്ട​ത്തി​ലെ പു​ത്ത​ൻ ട്രെ​ൻ​ഡ്

കേ​ര​ള​ത്തി​ൽ പൂ​ന്തോ​ട്ട​ത്തി​ലും പൂ​ന്തോ​ട്ട സം​രം​ഭ​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​യാ​ണ്. പൂ​ച്ചെ​ടി​ക​ൾ, ത​ണ​ൽ​മ​ര​ങ്ങ​ൾ, ഇ​ല​ച്ചെ​ടി​ക​ൾ, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, പ്ര​തി​മ​ക​ൾ, പു​ൽ​ത്ത​കി​ടി​ക​ൾ, ഇ​രു​പ്പി​ട​ങ്ങ​ൾ എ​ന്നി​വ​യു​ള്ള പൂ​ന്തോ​ട്ട​ങ്ങ​ൾ പു​ത്ത​ൻ​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ഉ​പ​ഭോ​ക്താ​വി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് വീ​ട്, ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ന്പ​ൻ ഉ​ദ്യാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട്. സൂ​ര്യ​പ്ര​കാ​രം ക​ട​ന്നെ​ത്തു​ന്ന അ​ക​ത്ത​ള​ങ്ങ​ളി​ൽ ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ വ​യ്ക്കു​ന്ന​തും പു​തി​യ ട്രെ​ൻ​ഡാ​ണ്.

സ്നേ​ക് പ്ലാ​ന്‍റ്, പീ​സ് ലി​ലി, അ​ലോ, ഫി​റ്റോ​ണി​യ, അ​ല​ങ്കാ​ര ക​ള്ളി​ച്ചെ​ടി​ക​ൾ എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചെ​ടി​ക​ൾ​ക്കും മു​റി​യു​ടെ ഭം​ഗി​ക്കും ഇ​ണ​ങ്ങു​ന്ന രീ​തി​യി​ലു​ള്ള സെ​റാ​മി​ക്, ഫൈ​ബ​ർ, ഗ്ലാ​സ്, വി​യ​റ്റ്നാം പോ​ട്ടു​ക​ളി​ലാ​ണ് ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ വ​യ്ക്കു​ന്ന​ത്.

ഓ​ഫീ​സു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ സ്ഥ​ലം പി​ടി​ച്ചി​ട്ടു​ണ്ട്. മു​റി​ക​ളി​ൽ പോ​സി​റ്റി​വി​റ്റി നി​റ​യ്ക്കാ​ൻ ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ​ക്കു സാ​ധി​ക്കു​ന്ന​തി​നാ​ൽ വ​ൻ ഡി​മാ​ൻ​ഡ് ആ​ണ്.

ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രു​ന്ന അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ​ക്കും പൂ​ച്ചെ​ടി​ക​ൾ​ക്കും ഓ​ർ​ക്കി​ഡി​നും പി​ന്നാ​ലെ, ക​ട​ൽ ക​ട​ന്നെ​ത്തു​ന്ന ഡി​സൈ​ൻ​ഡ് ടോ​പ്പി​യ​റി വൃ​ക്ഷ​ങ്ങ​ളും പൂ​ന്തോ​ട്ട​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​ണ്.

ടോ​പ്പി​യ​റി ചെ​യ്തു വി​വി​ധ ആ​കൃ​തി​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന മാ​ൽ​പീ​ജി​യ, കോ​ണി​ഫ​ർ, പോ​ഡോ​കാ​ർ​പ​സ്, ബൊ​ഗേ​ൻ​വി​ല്ല, ഫീ​ക്ക​സ്, പാം​സ് എ​ന്നി​വ​യ്ക്കും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.

ടോ​പ്പി​യ​റി ചെ​യ്ത മ​ൾ​ട്ടി ക​ളേ​ർ​ഡ് ബൊ​ഗേ​ണ്‍​വി​ല്ല​യാ​ണ് വി​പ​ണി​യി​ലെ താ​രം. ആ​ൽ​വ​ർ​ഗ​ത്തി​ൽ​പെ​ട്ട ടോ​പ്പി​യ​റി ചെ​യ്ത ഫീ​ക്ക​സ് മ​ര​ങ്ങ​ൾ​ക്കു ല​ക്ഷ​ങ്ങ​ളാ​ണ് മാ​ർ​ക്ക​റ്റ് വി​ല. പു​ൽ​ത്ത​കി​ടി​യി​ൽ പേ​ൾ ഗ്രാ​സാ​ണ് എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ചി​ത​ലി​ന്‍റെ​യോ കു​മി​ളി​ന്‍റെ​യോ ശ​ല്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ​രി​ച​ര​ണം കു​റ​ച്ചു​മ​തി. മെ​ക്സി​ക്ക​ൻ ഗ്രാ​സ്, ബ​ഫ​ലോ ഗ്രാ​സ് എ​ന്നി​വ​യ്ക്കു പ​ക​ര​മാ​ണ് പേ​ൾ ഗ്രാ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കൂ​ടാ​തെ, ആ​ർ​ട്ടി​ഫി​ഷ​ൽ ഗ്രാ​സി​നും ചെ​ടി​ക​ൾ​ക്കും ന​ല്ല ഡി​മാ​ൻ​ഡു​ണ്ട്. കൃ​ഷി അ​നു​ബ​ന്ധ മേ​ഖ​ല​യി​ൽ ഉ​ദ്യാ​ന​പ​രി​പാ​ല​നം ലാ​ഭ​ക​ര​മാ​യ സം​രം​ഭ​മേ​ഖ​ല​യാ​ണ്.

Latest News

Corehub Up