x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ക്ക​ര കു​റു​ന്തോ​ട്ട​ത്ത് റോ​ഡി​ടി​ഞ്ഞ് തോ​ട്ടി​ൽ പ​തി​ച്ചു


Published: November 27, 2025 06:40 AM IST | Updated: November 27, 2025 06:40 AM IST

 

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​റു​ന്തോ​ട്ട​ത്ത് ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ടി​ഞ്ഞ് തോ​ട്ടി​ൽ പ​തി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വെ​മ്പ​ന്നൂ​ർ - ചെ​റി​യ​കൊ​ണ്ണി റോ​ഡി​ൽ കു​റു​ന്തോ​ട്ടം വെ​യി​റ്റിം​ഗ് ഷെ​ഡി​നു സ​മീ​പ​ത്തെ റോ​ഡി​ന്‍റെ വ​ശ​മാ​ണ് ഇ​ടി​ഞ്ഞ് സ​മീ​പ​ത്തെ 20 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള തേ​ട്ടി​ൽ പ​തി​ച്ച​ത്.


ക​രി​ങ്ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ത്താ​ണ് റോ​ഡ് തോ​ട്ടി​ലേ​യ്ക്ക് പ​തി​ച്ച​ത്. റോ​ഡി​ന​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​യ്യാ​വൈ​കു​ണ്ഠ​സ്വാ​മി​യു​ടെ സ്മൃ​തി​മ​ണ്ഡ​പ​വും ത​ക​ർ​ന്നു തോ​ട്ടി​ൽ പ​തി​ച്ചു. അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന റോ​ഡി​ൽ ഇ​തോ​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തു​കൂ​ടെ​യാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. ലോ​റി​ക​ൾ​ക്കും മ​റ്റു വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​കാ​രം ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​യ്ക്ക് കു​ടി​വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന 1400 എം​എം പൈ​പ്പു​ക​ൾ ഈ ​റോ​ഡി​ന​ടി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ജ​ല​വി​ത​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള വാ​ൾ​വ് ചേ​മ്പ​റും ഈ ​റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യോ​ട് ചേ​ർ​ന്നു​ണ്ട്. വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞാ​ൽ റോ​ഡും വാ​ൾ​വ് ചേ​മ്പ​റു​മ​ട​ക്കം ത​ക​ർ​ന്ന് വ​ൻ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കും.


കു​റു​ന്തോ​ട്ടം- ക​ല്ലു​വ​ര​മ്പ് റോ‍​ഡ് തു​ട​ങ്ങു​ന്ന​ത് ഇ​പ്പോ​ൾ റോ​ഡി​ടി​ഞ്ഞ ഭാ​ഗ​ത്തി​ന് സ​മീ​പ​ത്തു നി​ന്നാ​ണ്. മ​ണ്ണി​ടി​ഞ്ഞ് ക​രി​ങ്ക​ല്ലു​ക​ളും ചെ​ളി​യും കു​റു​ന്തോ​ട്ടം തോ​ട്ടി​ൽ കി​ട​ക്കു​ന്ന​തി​നാ​ൽ തോ​ട്ടി​ലെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വീ​ണ്ടും മ​ണ്ണി​ടി​യു​ക​യോ മ​ഴ​പെ​യ്ത് വെ​ള്ളം പൊ​ങ്ങു​ക​യോ ചെ​യ്താ​ൽ കു​റു​ന്തോ​ട്ടം- ക​ല്ലു​വ​ര​മ്പ് റോ‍​ഡും ത​ക​രു​മെ​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. സ​മീ​പ ഏ​ല​ക​ളി​ലെ കൃ​ഷി​ക​ൾ​ക്കും വ​ൻ​നാ​ശം സം​ഭ​വി​ക്കും. ക്ര​ഷ​ർ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും ഭാ​രം ക​യ​റ്റി​വ​രു​ന്ന നി​ര​വ​ധി ലോ​റി​ക​ൾ
ഈ ​റോ​ഡി​ലൂ​ടെ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ഇ​തു​കാ​ര​ണം റോ​ഡു​ക​ൾ ത​ക​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Tags : local nattuvishesham garden

Recent News

Corehub Up