Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : General Secretary

പാർഥ് പവാർ എൻസിപി ജനറൽ സെക്രട്ടറി

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി സു​​​നേ​​​ത്ര പ​​​വാ​​​റി​​​ന്‍റെ മ​​​ക്ക​​​ളാ​​​യ പാ​​​ർ​​​ഥ് പ​​​വാ​​​ർ, ജ​​​യ് പ​​​വാ​​​ർ എ​​​ന്നി​​​വ​​​രെ എ​​​ൻ​​​സി​​​പി (അ​​​ജി​​​ത്) പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യി നി​​​യ​​​മി​​​ച്ചു.

ഈ​​​യി​​​ടെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പാ​​​ർ​​​ഥി​​​നെ പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും ജ​​​യ് പ​​​വാ​​​റി​​​നെ പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും നി​​​യ​​​മി​​​ച്ചു.

പാ​​​ർ​​​ട്ടി ഏ​​​കോ​​​പ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണു പാ​​​ർ​​​ഥി​​​നു​​​ള്ള​​​ത്. സു​​​നേ​​​ത്ര പ​​​വാ​​​ർ, പ്ര​​​ഫു​​​ൽ പ​​​ട്ടേ​​​ൽ, സു​​​നി​​​ൽ താ​​​ത്ക​​​റെ, ഛഗ​​​ൻ ഭു​​​ജ്ബ​​​ൽ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 22 പേ​​​രാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യി​​​ലു​​​ള്ള​​​ത്.

Latest News

Corehub Up