മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ മക്കളായ പാർഥ് പവാർ, ജയ് പവാർ എന്നിവരെ എൻസിപി (അജിത്) പ്രവർത്തക സമിതി അംഗങ്ങളായി നിയമിച്ചു.
ഈയിടെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട പാർഥിനെ പാർട്ടി ജനറൽ സെക്രട്ടറിയായും ജയ് പവാറിനെ പാർട്ടി ദേശീയ സെക്രട്ടറിയായും നിയമിച്ചു.
പാർട്ടി ഏകോപനത്തിന്റെ ചുമതലയാണു പാർഥിനുള്ളത്. സുനേത്ര പവാർ, പ്രഫുൽ പട്ടേൽ, സുനിൽ താത്കറെ, ഛഗൻ ഭുജ്ബൽ എന്നിവർ ഉൾപ്പെടെ 22 പേരാണ് പ്രവർത്തക സമിതിയിലുള്ളത്.
Tags : Parth Pawar NCP General Secretary