Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gift For Women In The Hills

Palakkad

കെ​എ​സ്ആ​ർ​ടി​സി​ സൗ​ജ​ന്യ​യാ​ത്ര മ​ല​യോ​ര​ത്തെ സ്ത്രീ​ക​ൾ​ക്കു ബം​പ​ർ​സ​മ്മാ​നം

വ​ട​ക്ക​ഞ്ചേ​രി: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ​യാ​ത്ര മ​ല​യോ​ര​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്ക് ബം​പ​റ​ടി​ച്ച പോ​ലെ​യാ​കും.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ൽ നി​ന്നു​ള്ള 30 സ​ർ​വീ​സു​ക​ളി​ൽ ആ​റു സ​ർ​വീ​സു​ക​ളാ​ണ് ഓ​ർ​ഡി​ന​റി സ​ർ​വീ​സാ​യു​ള്ള​ത്. ഇ​തി​ൽ നാ​ലു​സ​ർ​വീ​സും മ​ല​യോ​ര​ത്തേ​ക്കു​ള്ള​താ​ണ്.

കി​ഴ​ക്ക​ഞ്ചേ​രി- പാ​ല​ക്കു​ഴി, മം​ഗ​ലം​ഡാം- ചൂ​രു​പാ​റ, നെ​ന്മാ​റ- ഒ​ലി​പ്പാ​റ, മം​ഗ​ലം​ഡാം- ക​ട​പ്പാ​റ എ​ന്നീ സ​ർ​വീ​സു​ക​ളാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള​ത്. ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളി​ൽ​പ്പെ​ട്ട ഒ​റ്റ​പ്പാ​ലം, ഗു​രു​വാ​യൂ​ർ സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് മ​റ്റു റൂ​ട്ടു​ക​ളി​ലു​ള്ള​ത്. മ​ല​യോ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​റ്റു ഡി​പ്പോ​ക​ളി​ലും സ​മാ​ന​സ്ഥി​തി​യാ​ണ്.

ഓ​ർ​ഡി​ന​റി​യി​ൽ ക​യ​റു​ന്ന സ്ത്രീ​ക​ൾ​ക്കും ടി​ക്ക​റ്റ് ന​ൽ​കും. ഇ​തി​നാ​യി ഫീ​മെ​യി​ൽ ടി​ക്ക​റ്റ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഡി​പ്പോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ടി​ക്ക​റ്റ് നോ​ക്കി​യാ​ണ് ഓ​രോ ദി​വ​സ​വും എ​ത്ര സ്ത്രീ​ക​ൾ ബ​സി​ൽ ക​യ​റി സൗ​ജ​ന്യ​യാ​ത്ര ന​ട​ത്തി എ​ന്ന​റി​യാ​നാ​കൂ.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ​യാ​ത്ര സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഡി​പ്പോ​ക​ളി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ല. സ്ത്രീ​ക​ൾ​ക്കൊ​പ്പം പു​രു​ഷ​ന്മാ​രും ക​യ​റു​മെ​ന്ന​തി​നാ​ൽ വ​ലി​യ ബാ​ധ്യ​ത​യി​ല്ലാ​തെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്ര ക്ര​മീ​ക​രി​ക്കാ​നാ​കു​മെ​ന്നു പ്ര​തീ​ക്ഷ​യി​ലാ​ണ് ജീ​വ​ന​ക്കാ​രു​മു​ള്ള​ത്.

പൊ​തു​വേ ക​ള​ക്്ഷ​ൻ കു​റ​വാ​യാ​ലും അ​വ​ശ്യ​സ​ർ​വീ​സ് എ​ന്ന നി​ല​യി​ലാ​ണ് മ​ല​യോ​ര​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളും ക​യ​റി ഓ​ർ​ഡി​ന​റി ബ​സു​ക​ൾ തി​ങ്ങി​നി​റ​യു​ന്ന സ്ഥി​തി ഉ​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.

Latest News

Corehub Up