അഞ്ചല്‍: ഏരൂര്‍ പഴയേരൂര്‍ സെന്റ് തോമസ് കത്തോലിക്കാ പള്ളിയുടെ കുരിശടിയുടെ ചില്ല് വാതില്‍ തകര്‍ത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. മലയോര ഹൈവേയില്‍ പള്ളിയുടെ മുന്‍വശത്തായി സ്ഥാപിച്ചിട്ടുള്ള കുരിശടിയുടെ ചില്ലാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്.
ഇടവക ഭരാവാഹികള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഏരൂരില്‍ മൂന്ന് വീടുകള്‍ കുത്തി തുറന്ന് കവര്‍ച്ച നടത്തിയത്. ഇതിന്റെ അന്വേഷണം പുരോഗമിക്കവേയാണ് ഇപ്പോള്‍ കുരിശടി തകര്‍ക്കുന്ന സംഭവം കൂടി ഉണ്ടായിട്ടുള്ളത്. സംഭവത്തിന് പിന്നില്‍ കവര്‍ച്ചയാണോ അതോ മറ്റെന്തിങ്കിലും ഉദ്ദേശമാണോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്. കുരിശടി തകര്‍ത്തവരെ വേഗത്തില്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ ഹാജരാക്കണമെന്ന് ഇടവക അംഗങ്ങള്‍ ആവശ്യപ്പെട്ടു