Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Stolen

Kottayam

26 പ​വ​ന്‍ സ്വ​ര്‍​ണം കവർന്നു

അ​​ക​​ല​​ക്കു​​ന്നം: ആ​​ളി​​ല്ലാ​​ത്ത വീ​​ട് കു​​ത്തി​ത്തു​റ​​ന്ന് 26 പ​​വ​​ന്‍ സ്വ​​ര്‍​ണാ​​ഭ​​ര​​ണ​​ങ്ങ​​ള്‍ മോ​​ഷ്ടി​​ച്ചു. അ​​ക​​ല​​ക്കു​​ന്നം പൂ​​വ​​ത്തി​​ള​​പ്പ് ചൊ​​ള്ള​​ന്പു​​ഴ ഏ​​ബ്ര​​ഹാ​​മി​​ന്‍റെ വീ​​ട്ടി​​ലാ​​ണ് ഞാ​​യ​​റാ​​ഴ്ച പ​​ക​​ല്‍ മോ​​ഷ​​ണം ന​​ട​​ന്ന​​ത്.

ഈ ​സ​മ​​യം വീ​​ട്ടി​​ല്‍ ആ​​രു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഏ​​ബ്ര​​ഹാം ചി​​കി​​ത്സാ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കാ​​യി ആ​​ശു​​പ​​ത്രി​​യി​​ലും മ​​റ്റു​​ള്ള​​വ​​ര്‍ ഇ​​ള​​യ​​മ​​ക​​നെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ കൊ​​ണ്ടു​​വി​​ടാ​​നും പോ​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വീ​​ടി​​ന്‍റെ മു​​ന്‍​വാ​​തി​​ല്‍ ത​​ക​​ര്‍​ത്താ​ണ് മോ​​ഷ്ടാ​​ക്ക​​ള്‍ വീ​​ടി​​നു​​ള്ളി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.
രാ​​ത്രി​​യോ​​ടെ വീ​​ട്ടു​​കാ​​ര്‍ തി​​രി​​കെ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് മു​​ന്‍​വാ​​തി​​ല്‍ കു​​ത്തി​​ത്തു​​റ​​ന്ന നി​​ല​​യി​​ല്‍ ക​​ണ്ട​​ത്. തു​​ട​​ര്‍​ന്ന് അ​​ക​​ത്തു​​ക​​യ​​റി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് അ​​ല​​മാ​​ര​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന കു​​ട്ടി​​ക​​ളു​​ടെ ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ അ​​ട​​ക്ക​​മു​​ള്ള സ്വ​​ര്‍​ണം ന​​ഷ്ട​​പ്പെ​​ട്ട​​താ​​യി മ​​ന​​സി​​ലാ​​യ​​ത്.

അ​​ല​​മാ​​ര​​യു​​ടെ ഡ്രോ​​യ​​റി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മാ​​ല, വ​​ള​​ക​​ള്‍, പാ​​ദ​​സ​​രം, ക​​മ്മ​​ലു​​ക​​ള്‍ എ​​ന്നി​​വ​​യ​​ട​​ക്ക​​മാ​​ണ് 26 പ​​വ​​ന്‍ ന​​ഷ്ട​​പ്പെ​​ട്ട​​ത്. തൊ​​ട്ട​​ടു​​ത്തു​​ള്ള മേ​​ശ​​ക്കു​​ള്ളി​​ലെ ചെ​​പ്പി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന സ്വ​​ര്‍​ണാ​​ഭ​​ര​​ണ​​ങ്ങ​​ള്‍ മോ​​ഷ്ടി​​ച്ചി​​ട്ടി​​ല്ല. മോ​​ഷ്ടാ​​ക്ക​​ള്‍ മ​​റ്റു മു​​റി​​ക​​ളി​​ല്‍ ക​​യ​​റി​​യ​​തി​​ന്‍റെ ല​​ക്ഷ​​ണ​​വു​​മി​​ല്ല. ഇ​​തോ​​ടെ വീ​​ടും പ​​രി​​സ​​ര​​വും കൃ​​ത്യ​​മാ​​യി അ​​റി​​യാ​​വു​​ന്ന ആ​​രെ​​ങ്കി​​ലു​​മാ​​കാം ഇ​​തി​​നു​​പി​​ന്നി​​ലെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​ണ് പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പോ​​ലീ​​സും വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും സ്ഥ​​ല​​ത്തെ​​ത്തി തെ​​ളി​​വു​​ക​​ള്‍ ശേ​​ഖ​​രി​​ച്ചു. പ്ര​​ദേ​​ശ​​ത്തെ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചും മു​​ന്‍​പ് സ​​മാ​​ന രീ​​തി​​യി​​ല്‍ മോ​​ഷ​​ണം ന​​ട​​ത്തി​​യ​​വ​​രെ കേ​​ന്ദ്രീ​​ക​​രി​​ച്ചും അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.

Latest News

Corehub Up