Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Good News

Palakkad

ച​ക്കി​യു​ടെ വീ​ട്ടി​ല്‍ ന​ന്മ​യു​ടെ വെ​ളി​ച്ചം​ന​ല്‍​കി ഓ​ങ്ങ​ല്ലൂ​ര്‍ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍

പട്ടാന്പി‍: മ​ഞ്ഞ​ളു​ങ്ങ​ല്‍ വെ​ള്ള​ക​ട​ന്മാ​രി​ല്‍ ച​ക്കി​യു​ടെ വീ​ട്ടി​ല്‍ ന​ന്മ​യു​ടെ വെ​ളി​ച്ചം ന​ല്കി ഓ​ങ്ങ​ല്ലൂ​ര്‍ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍. ച​ക്കി വീ​ടു​പ​ണി​തി​ട്ട് ര​ണ്ടു വ​ര്‍​ഷ​മാ​യെ​ങ്കി​ലും വീ​ട് വ​യ​റിം​ഗ് ചെ​യ്യു​ന്ന​തി​നോ വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​തി​നോ സാ​ധി​ച്ചി​രു​ന്നി​ല്ല.

മ​ക​ന്‍റെ അ​സു​ഖ​വും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളു​മാ​ണ് ത​ട​സ​മാ​യി വ​ന്ന​ത്. രാ​ത്രി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ഉ​പ​ദ്ര​വ​വും വേ​ന​ല്‍​ച്ചൂ​ടും സ​ഹി​ച്ചാ​ണ് ഇ​വ​ര്‍ ക​ഴി​ഞ്ഞു വ​ന്ന​ത്.

ഇ​ത​റി​ഞ്ഞ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ എം.​ഡി. ജോ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട് വ​യ​റിം​ഗി​ന ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ ചെ​ല​വും ജീ​വ​ന​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു. വീ​ട് വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ സ്വി​ച്ചോ​ണ്‍ പ​ട്ടാ​മ്പി സ​ബ് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​ജി​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. സ​ബ് എ​ന്‍​ജി​നി​യ​ര്‍​മാ​രാ​യ പി. ​ദി​നേ​ഷ്, കെ.​പി. ഷി​ജു, പി. ​ഉ​ദ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up