ചക്കിയുടെ വീട് വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജികുമാര്‍ നിര്‍വഹിക്കുന്നു.
പട്ടാന്പി: മഞ്ഞളുങ്ങല്‍ വെള്ളകടന്മാരില് ചക്കിയുടെ വീട്ടില്‍ നന്മയുടെ വെളിച്ചം നല്കി ഓങ്ങല്ലൂര്‍ കെഎസ്ഇബി ജീവനക്കാര്‍. ചക്കി വീടുപണിതിട്ട് രണ്ടു വര്‍ഷമായെങ്കിലും വീട് വയറിംഗ് ചെയ്യുന്നതിനോ വൈദ്യുതീകരിക്കുന്നതിനോ സാധിച്ചിരുന്നില്ല.
മകന്റെ അസുഖവും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് തടസമായി വന്നത്. രാത്രി ഇഴജന്തുക്കളുടെ ഉപദ്രവവും വേനല്‍ച്ചൂടും സഹിച്ചാണ് ഇവര്‍ കഴിഞ്ഞു വന്നത്.
ഇതറിഞ്ഞ അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.ഡി. ജോബിയുടെ നേതൃത്വത്തില്‍ വീട് വയറിംഗിന ആവശ്യമായ മുഴുവന്‍ ചെലവും ജീവനക്കാര്‍ ഏറ്റെടുത്തു. വീട് വൈദ്യുതീകരണത്തിന്റെ സ്വിച്ചോണ്‍ പട്ടാമ്പി സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജികുമാര്‍ നിര്‍വഹിച്ചു. സബ് എന്‍ജിനിയര്‍മാരായ പി. ദിനേഷ്, കെ.പി. ഷിജു, പി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags : Good news nattuvishesham local news .