Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Green Rest Area

Kannur

ഹ​രി​ത​വി​ശ്ര​മ കേ​ന്ദ്രം ഒ​രു​ങ്ങു​ന്നു

ന​ടു​വി​ൽ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ‘മ​യ​ങ്ങി​ല്ല കേ​ര​ളം' പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ല​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ്, ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു മാ​യി സ​ഹ​ക​രി​ച്ച് മി​നി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ഒ​രു​ക്കു​ന്ന ഹ​രി​ത വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ല​ക്കോ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​വി. ജി​ഷ്ണു​കു​മാ​ർ റി​ലാ​ക്സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ളെ കു​റി​ച്ചും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വും അ​ദ്ദേ​ഹം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മൊ​യ്തീ​ൻ, അ​സി​സ്റ്റന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ആ​ർ.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up