ഹരിത വിശ്രമ കേന്ദ്രത്തിന്റ് ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിക്കുന്നു.
നടുവിൽ: കേരള സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി ‘മയങ്ങില്ല കേരളം' പദ്ധതിയിൽ ഉൾപ്പെടുത്തി ആലക്കോട് എക്സൈസ് റേഞ്ച് ഓഫിസ്, നടുവിൽ ഗ്രാമപഞ്ചായത്തു മായി സഹകരിച്ച് മിനി സ്റ്റേഡിയത്തിന് സമീപം ഒരുക്കുന്ന ഹരിത വിശ്രമ കേന്ദ്രത്തിന്റെ ആദ്യ ഘട്ട പ്രവൃത്തി ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ചു.
ആലക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണുകുമാർ റിലാക്സ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ലഹരി വിരുദ്ധ സന്ദേശവും അദ്ദേഹം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു.