Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hometown

Kannur

മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന് ജ​ന്മനാ​ട്ടി​ൽ സ്വീ​ക​ര​ണം

ഇ​രി​ട്ടി: മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷം ആ​ദ്യ​മാ​യി ഇ​രി​ട്ടി​യി​ലെ​ത്തിയ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​ജ്ജ്വ​ല​മാ​യ സ്വീ​ക​ര​ണം.

കെ​പി​സി​സി പ്ര​സി​ന്‍റു​കൂ​ടി​യാ​യ സ​ണ്ണി ജോ​സ​ഫി​ന്‍റെ തി​ര​ക്കു​കാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം സ്വീ​ക​ര​ണം ന​ൽ​കാ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കാ​ൽ നൂ​റ്റാ​ണ്ടി​ന് ശേ​ഷം പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ച മ​ന്ത്രി പ​ദ​വി​യെ ആ​ഘോ​ഷ​മാ​ക്കി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ​ണ്ണി ജോ​സ​ഫി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്.

ക​ണ്ണൂ​ർ ഡി​സി​സി​യി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ന്ന​ലെ മ​ന്ത്രി ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​ത്. വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ സ്വീ​ക​രി​ച്ച ശേ​ഷം മ​ന്ത്രി​യെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​ന​ത്തോ​ടെ ഇ​രി​ട്ടി ന​ഗ​ര​ത്തി​ലേ​ക്ക് ന​യി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, പി.​കെ. ജ​നാ​ർ​ദ​ന​ൻ, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, ലി​സി തോ​മ​സ് എ​ന്നി​വ​രും എം​എ​ൽ​എ​ക്കൊ​പ്പം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യെ ഷാ​ൾ അ​ണി​ച്ചു.

പേ​രാ​വൂ​രി​ലെ ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​വും പി​ന്തു​ണ​യു​മാ​ണ് ത​ന്‍റെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യു​ടെ പി​ന്നി​ലെ​ന്നും ബാ​ര​പ്പോ​ൾ പ​ദ്ധ​തി​യു​ൾ​പ്പ​ടെ​യു​ള്ള വി​ക​സ​ന പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ അ​ടി​യ​ന്തര ശ്ര​ദ്ധ​യു​ണ്ടാ​കുമെന്നും സ​ണ്ണി ജോ​സ​ഫ് പറഞ്ഞു. കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 26ന് ​ആ​രോ​ഗ്യ - ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

Latest News

Corehub Up