Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honor

മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ലി​നെ ആ​ദ​രി​ച്ച് ഇ​ടു​ക്കി രൂ​പ​ത

ക​രി​മ്പ​ൻ: മ​ല​യോ​ര​മേ​ഖ​ല​യു​ടെ സ​ർ​വ​തോ​ന്മു​ഖ​മാ​യ വി​ക​സ​ന​ത്തി​നാ​യി യ​ത്നി​ച്ച ക​ർ​മ​യോ​ഗി​യാ​ണ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ലെ​ന്ന് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ.

കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ മു​ൻ മെ​ത്രാ​ൻ മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ലി​ന്‍റെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി രൂ​പ​ത കു​ടും​ബം മു​രി​ക്കാ​ശേരി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് സ്നേ​ഹാ​ദ​ര​വു​ക​ൾ അ​ർ​പ്പി​ച്ച് ന​ട​ത്തിയ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ.

കു​ടി​യേ​റ്റക്കാല​ത്തി​നു ശേ​ഷ​മു​ള്ള ന​വീ​ന ഇ​ടു​ക്കി​യു​ടെ ശി​ല്പി എ​ന്ന് അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കാം. ഹൈ​റേ​ഞ്ചി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ആ​തു​രാ​ല​യ​ങ്ങ​ളും റോ​ഡു​ക​ളും മ​റ്റു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം ഉ​ണ്ടാ​കാ​ൻ അ​ദ്ദേ​ഹം ധീ​ര​മാ​യ നേ​തൃ​ത്വം വ​ഹി​ച്ചു. അ​വി​ഭ​ക്ത കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി ശു​ശ്രൂ​ഷ ചെ​യ്യു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ ശ്ര​ദ്ധ​യും ക​രു​ത​ലും ഹൈ​റേ​ഞ്ച് മേ​ഖ​ല​യോ​ട്‌ ഉ​ണ്ടാ​യി​രു​ന്നു. ഇ​ടു​ക്കി​യെ എ​ല്ലാ​ത്ത​ര​ത്തി​ലും സ്വ​യംപ​ര്യാ​പ്ത​ത​യി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് ഹൈ​റേ​ഞ്ചി​ലെ ഇ​ട​വ​ക​ക​ളെ ചേ​ർ​ത്ത് ഒ​രു പു​തി​യ രൂ​പ​ത​യ്ക്കു രൂ​പംന​ൽ​കാ​ൻ അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ച​തെ​ന്ന് മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ അ​നു​സ്മ​രി​ച്ചു.

ഇ​ടു​ക്കി​യി​ലെ ജ​നം ആ​ഴ​മേ​റി​യ വി​ശ്വാ​സ​വും നി​ശ്ച​യ​ദാ​ർഢ്യ​വും സേ​വ​നസ​ന്ന​ദ്ധ​ത​യും ഉ​ള്ള​വ​രാ​ണെ​ന്ന് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ പ​റ​ഞ്ഞു. ജ​നം നേ​തൃ​ത്വ​ത്തോ​ട് ചേ​ർ​ന്ന് ആ​ത്മാ​ർ​ഥമാ​യി അ​ധ്വാ​നി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ടു​ക്കി​യു​ടെ വ​ള​ർ​ച്ച. രാ​ഷ്ട്രീ​യ നേ​തൃ​ത്വം എ​പ്പോ​ഴും ഇ​ടു​ക്കി​യെ വ​ള​ർ​ത്താ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് രൂ​പ​താ കു​ടും​ബം ബി​ഷപ്പി​ന് ആ​ദ​ര​വു​ക​ൾ അ​ർ​പ്പി​ച്ച​ത്. രാ​വി​ലെ 9.30ന് ​മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ബ​ലി ന​ട​ന്നു. ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലും രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും സ​മൂ​ഹ​ബ​ലി​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ രൂ​പ​ത​യി​ലെ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ജോ​സ് ക​രി​വേ​ലി​ക്ക​ൽ, മോ​ൺ. ഏ​ബ്രഹാം പു​റ​യാ​റ്റ്, മോ​ൺ. ജോ​സ് ന​രി​തൂ​ക്കി​ൽ, രൂ​പ​ത​യി​ലെ സ​മ​ർ​പ്പി​ത സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹം ഇ​ടു​ക്കി ന​വ​ജ്യോ​തി പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷൽ സു​പ്പീ​രി​യ​ർ റ​വ. സി​സ്റ്റ​ർ ഡോ. ​ടെ​സ്‌ലി​ൻ എ​സ്എ​ച്ച്, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ ബി​ഷ​പ്പി​ന് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു. രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽനി​ന്നു​മു​ള്ള കൈ​ക്കാ​ര​ൻ​മാ​രും ദേവാല​യ ശു​ശ്രൂ​ഷി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ.​ഡോ. മാ​ർ​ട്ടി​ൻ പൊ​ൻ​പ​നാ​ല്‍, ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, സാം ​സ​ണ്ണി, ഷേ​ർ​ളി ജൂ​ഡി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up