Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honors

Pathanamthitta

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ദ​രം ന​ൽ​കി ടീം ​സെ​ക്ക​ൻ​ഡ് ഫ്ലോ​ർ

മ​ല്ല​ശേ​രി: നാ​ടി​നാ​യി മി​ക​ച്ച സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ആ​രോ​ഗ്യ, ആ​ശാ പ്ര​വ​ർ​ത്ത​ക​രെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ടീം ​സെ​ക്ക​ൻ​ഡ് ഫ്ലോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
ര​ണ്ടാം​ത​റ​പ്പ​ടി നേ​താ​ജി ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ പു​ര​സ്കാ​ര വി​ത​ര​ണ​വും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ടി​എ​സ്എ​ഫ് പ്ര​സി​ഡ​ന്‍റ് ലി​ജു റ്റി. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല്ല​ശേ​രി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ മോ​ൻ​സി, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജോ​ളി അ​ജി, കെ. ​പ്ര​കാ​ശ്കു​മാ​ർ, ഏ​ലി​യാ​മ്മ ജോ​ർ​ജ്, ട്ര​ഷ​റ​ർ ബി​നോ​യ് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. രാ​ജു സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ജി ദാ​നി​യേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

തി​രു​വോ​ണം, അ​വി​ട്ടം ദി​ന​ങ്ങ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​നു​മോ​ദ​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഉ​റി​യ​ടി, വ​ടം​വ​ലി തു​ട​ങ്ങി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ആ​ല​പ്പു​ഴ പ്ര​ദീ​പ് മാ​രാ​രി​യും ടീ​മും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​സ​ന്ധ്യ​യും ന​ട​ന്നു

Latest News

Corehub Up