Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hundreds Of People

Palakkad

ഡോ​ക്ട​റി​ല്ല; ഇ​ന്ന​ലെ ചി​കി​ത്സ​യ്ക്കെ​ത്തി​യ നൂ​റോ​ളം​പേ​ർ തി​രി​ച്ചു​പോ​യി

വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ ചി​കി​ത്സ​യ്ക്കെ​ത്തി​യ നൂ​റി​ല​ധി​കം പേ​ർ ഡോ​ക്ട​റി​ല്ലാ​ത്ത​തു കാ​ര​ണം തി​രി​ച്ചു​പോ​യി.

400 രൂ​പ വാ​ഹ​ന​വാ​ട​ക ന​ൽ​കി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ് മ​ട​ങ്ങി​പ്പോ​യ​വ​രി​ൽ മി​ക്ക​വ​രും. ഒ​പി ടി​ക്ക​റ്റ് ന​ൽ​കു​ന്ന ജീ​വ​ന​ക്കാ​രി മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഡോ​ക്ട​ർ ഇ​ന്നു​വ​രി​ല്ലെ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് എ​ല്ലാ​ർ​ക്കും ല​ഭി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ മ​റ്റു ജീ​വ​ന​ക്കാ​രും എ​ത്തി​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യും ഡോ​ക്ട​റി​ല്ലാ​തെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ മു​ട​ങ്ങി​യി​രു​ന്നു. പ​ട്ട​ഞ്ചേ​രി, മു​ത​ല​മ​ട, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ദി​വ​സേ​ന ഇ​രു​നൂ​റി​ല​ധി​കം​പേ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്താ​റു​ള്ള​ത്.

മു​ൻ​പും പ​ല​ത​വ​ണ ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ഡോ​ക്ട​റി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ മു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ മൂ​ന്നു​കോ​ടി​രൂ​പ ചെ​ല​വി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് ആ​റു​മാ​സം​മു​ന്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി‍​യെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ, ഡി​എം​ഒ എ​ന്നി​വ​ർ​ക്കു പ​രാ​തി​ന​ൽ​കാ​ൻ നാ​ട്ടു​കാ​ർ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Latest News

Corehub Up