വടക്കാഞ്ചേരി: മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "കിളികരുതൽ' എന്ന പരിസ്ഥിതി സൗഹൃദ പരിപാടി സംഘടിപ്പിച്ചു. വേനൽക്കാലത്ത് പക്ഷികൾക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ റവ. ഡോ. ചാക്കോ ചിറമ്മേൽ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷീബ വി. ജോസ് അധ്യക്ഷത വഹിച്ചു.