Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Industry

യുദ്ധക്കെടുതിയില്‍ പ്ലാസ്റ്റിക് വ്യവസായം; പച്ചവെള്ളത്തിനും വില കൂടും

കോ​ട്ട​യം: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍ഷ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം ഇ​ന്ത്യ​ന്‍ പ്ലാ​സ്റ്റി​ക് വ്യ​വ​സാ​യ​ത്തി​നും കാ​ര്‍ഷി​ക​മേ​ഖ​ല​യ്ക്കും ക​ന​ത്ത ആ​ഘാ​ത​മാ​യി. റ​ബ​ര്‍ മ​ഴ​മ​റ​യ്ക്കു​ള്ള പ്ലാ​സ്റ്റി​ക് വി​ല മു​ന്‍വ​ര്‍ഷ​ത്തേ​ക്കാ​ള്‍ കി​ലോ​യ്ക്ക് 65 രൂ​പ ഉ​യ​ര്‍ന്ന് 220 രൂ​പ​യാ​യി.

പ​ശയുടെ വി​ല​യി​ല്‍ പ​ത്തു രൂ​പ​യു​ടെ വ​ര്‍ധ​ന. ഒ​റ്റ​പ്പ​ട്ട​യു​ള്ള ഒ​രു റ​ബ​റി​ന് മ​ഴ​മ​റ​യി​ടാ​നു​ള്ള ചെ​ല​വ് 35 രൂ​പ​യി​ല്‍നി​ന്ന് ഇ​ക്കൊ​ല്ലം 45 രൂ​പ​യാ​യി. റ​ബ​ര്‍ വി​ല മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും മ​ഴ​മ​റ​യി​ടാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ര്‍ക്ക് പ്ലാ​സ്റ്റി​ക് കി​ട്ടാ​നു​മി​ല്ല.

പ്ലാ​സ്റ്റി​ക് ചാ​ക്കി​ന് വി​ല 12 രൂ​പ​യി​ല്‍നി​ന്ന് 15 രൂ​പ​യാ​യി. പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ള്‍ക്കും വി​ല കു​തി​ച്ചു​യ​ര്‍ന്നു. ബ​ക്ക​റ്റ്, മ​ഗ്ഗ് ഉ​ള്‍പ്പെ​ടെ വ​സ്തു​ക്ക​ളു​ടെ​യും പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളു​ടെ​യും വി​ല​യി​ല്‍ 80 ശ​ത​മാ​നം വ​രെ​യാ​ണ് വ​ര്‍ധ​ന. കൃ​ഷി​യി​ട​ങ്ങ​ളി​ലെ തു​ള്ളി​ന​ന സം​വി​ധാ​ന​ങ്ങ​ള്‍ക്കും ചെ​ല​വേ​റി. പാ​ക്കിം​ഗി​നു​ള്ള പ്ലാ​സ്റ്റി​ക്കി​നും ക്ഷാ​മ​മു​ണ്ട്.

പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ളു​ടെ നി​ര്‍മാ​ണ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ പോ​ളി​ത്ത​ലീ​ന്‍, പോ​ളി​പ്രൊ​പ്പ​ലീ​ന്‍, പിവിസി എ​ന്നി​വ​യി​ല്‍ വ​ന്‍ വ​ര്‍ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍ന്ന് ചെ​റു​കി​ട-​ഇ​ട​ത്ത​രം പ്ലാ​സ്റ്റി​ക് നി​ര്‍മ്മാ​ണ യൂ​ണി​റ്റു​ക​ള്‍ പ​ല​തും ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ക​യോ തത്കാ​ല​ത്തേ​ക്ക് പൂ​ട്ടു​ക​യോ ചെ​യ്തു.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വി​ലെ അ​നി​ശ്ചി​ത​ത്വ​വും വ്യ​വ​സാ​യ​ത്തി​ന് ആ​ഘാ​ത​മാ​യി. അ​സം​സ്‌​കൃ​ത എ​ണ്ണ​യി​ല്‍നി​ന്നും വാ​ത​ക​ത്തി​ല്‍നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പോ​ളി​മ​ര്‍ വി​ല 60 ശ​ത​മാ​നം വ​ര്‍ധി​ച്ചു. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍ഷം അ​വ​സാ​നി​ക്കു​ക​യും വി​ത​ര​ണശൃം​ഖ​ല സാ​ധാ​ര​ണ നി​ല​യി​ലാ​കു​ക​യും ചെ​യ്താ​ല്‍ത​ന്നെ അ​നി​ശ്ചി​ത​ത്വം ര​ണ്ടു മാ​സംകൂ​ടി നീ​ളും.

വ​ന്‍തോ​തി​ല്‍ ക്രൂ​ഡോ​യി​ല്‍ ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ല്‍, അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ക്കു നി​ര​ന്ത​ര​മാ​യി വി​ല വ​ര്‍ധി​ക്കു​ന്നു​ണ്ട്. വി​ദേ​ശ ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ച്ചി​രു​ന്ന പ​ല പ്ലാ​സ്റ്റി​ക് അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളും നി​ല​വി​ല്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മ​ല്ല. സം​ഘ​ര്‍ഷം തു​ട​ങ്ങി​യ​തു മു​ത​ല്‍ പ്ലാ​സ്റ്റി​ക് അ​സം​സ്‌​കൃ​ത വ​സ്തു വി​ല​യി​ല്‍ ശ​രാ​ശ​രി 45 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ര്‍ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

സം​ഘ​ര്‍ഷം തു​ട​ര്‍ന്നാ​ല്‍ മ​ഴ​ക്കാ​ല​ത്തും കു​പ്പി​വെ​ള്ള​ത്തി​ന് വി​ല കൂ​ടും. വെ​ള്ളം നി​റ​യ്ക്കു​ന്ന കു​പ്പി​യു​ടെ നി​ര്‍മാ​ണച്ചെ​ല​വ് 40 ശ​ത​മാ​ന​മാ​ണ് വ​ര്‍ധി​ച്ച​ത്. കു​പ്പി അ​ട​പ്പു​ക​ളു​ടെ വി​ല ഇ​ര​ട്ടി​യോ​ളം വ​ര്‍ധി​ച്ചു. ലേ​ബ​ലു​ക​ള്‍ക്കും ചെ​ല​വേ​റും. ഹാ​ര്‍ ഡ്‌​ബോ​ര്‍ഡ്ബോ​ക്‌​സു​ക​ള്‍, ലേ​ബ​ലു​ക​ള്‍, ഒ​ട്ടി​ക്കാ​നു​ള്ള ടേ​പ്പു​ക​ള്‍ എ​ന്നി​വ​യ്ക്കും വി​ലയേ​റി. 40,000 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള​താ​ണ് ഇ​ന്ത്യ​യി​ലെ കു​പ്പി​വെ​ള്ളം വി​പ​ണി.

Latest News

Corehub Up