Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Initiated Over Bribery

കൈ​ക്കൂ​ലി ആ​രോ​പ​ണ​ത്തി​ല്‍ തു​ട​ങ്ങി​യ അ​ന്വേ​ഷ​ണം

കൊ​​​​ച്ചി: ക​​​​രി​​​​മ​​​​ണ​​​​ല്‍ ക​​​​മ്പ​​​​നി​​​​യാ​​​​യ സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ മ​​​​ക​​​​ള്‍ ടി. ​​​​വീ​​​​ണ​​​​യു​​​​ടെ ക​​​​മ്പ​​​​നി​​​​യാ​​​​യ എ​​​​ക്‌​​​​സാ​​​​ലോ​​​​ജി​​​​ക് സൊ​​​​ല്യൂ​​​​ഷന്‍​സി​​​​നു ന​​​​ല്‍​കി​​​​യ പ​​​​ണം കൈ​​​​ക്കൂ​​​​ലി​​​യാ​​​​ണെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ കേ​​​​സാ​​​​ണു ഹ​​​​വാ​​​​ല ഇ​​​​ട​​​​പാ​​​​ടും ക​​​​ട​​​​ന്ന് ഏ​​​​റ്റ​​​​വു​​​​മൊ​​​​ടു​​​​വി​​​​ല്‍ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നി​​​​ല്‍ എ​​​​ത്തി​​​നി​​​​ല്‍​ക്കു​​​​ന്ന​​​​ത്.

സേ​​​​വ​​​​ന​​​​ങ്ങ​​​​ളൊ​​​​ന്നും ന​​​​ല്‍​കാ​​​​തെ വീ​​​​ണ​​​​യു​​​​ടെ ക​​​​മ്പ​​​​നി​​​​ക്ക് പ​​​​ണം ന​​​​ല്‍​കി​​​​യ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം ഹ​​​​വാ​​​​ല ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു വി​​​​ര​​​​ല്‍​ചൂ​​​​ണ്ടു​​​​ന്ന തെ​​​​ളി​​​​വു​​​​ക​​​​ള്‍, വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍​ക്കു പി​​​​ന്നാ​​​​ലെ ക​​​​ഴി​​​​ഞ്ഞ 19ന് ​​​​എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രു​​​​ന്നു.

പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ വീ​​​​ണ​​​​യു​​​​ടെ പ​​​​ക്ക​​​​ല്‍​നി​​​​ന്ന് ഇ​​​​ഡി ക​​​​ണ്ടെ​​​​ടു​​​​ത്ത കൈ​​​​യെ​​​​ഴു​​​​ത്ത് കു​​​​റി​​​​പ്പു​​​​ക​​​​ളാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യ​​​​ത്.ഡ​​​​യ​​​​റി കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള പു​​​​തി​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഇ​​​​ഡി. സി​​​​എം​​​​ആ​​​​ര്‍​എ​​​​ലില്‍നി​​​​ന്നു ല​​​​ഭി​​​​ച്ച​​​​തി​​​​നേ​​​​ക്കാ​​​​ള്‍ തു​​​​ക​​​​യു​​​​ടെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ഡ​​​​യ​​​​റി​​​​യി​​​​ല്‍ കാ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് ഇ​​​​ഡി​​​​യു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ല്‍.

ഇ​​​​ഡി​​​​യു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ള്‍

കോ​​​​ര്‍​പ​​​​റേ​​​​റ്റ് ത​​​​ട്ടി​​​​പ്പു​​​​ക​​​​ളും കൈ​​​​ക്കൂ​​​​ലി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന സീ​​​​രി​​​​യ​​​​സ് ഫ്രോ​​​​ഡ് ഇ​​​​ന്‍​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ് (എ​​​​സ്എ​​​​ഫ്‌​​​​ഐ​​​​ഒ) ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യാ​​​​ണ് ഇ​​​​ഡി ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ല്‍ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ മ​​​​ക​​​​ളാ​​​​യ വീ​​​​ണ​​​​യ്ക്ക്, യാ​​​​തൊ​​​​രു സേ​​​​വ​​​​ന​​​​വും ന​​​​ല്‍​കാ​​​​തെ​​​ത​​​​ന്നെ സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ പ​​​​ണം ന​​​​ല്‍​കി. വീ​​​​ണ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള എ​​​​ക്‌​​​​സാ​​​​ലോ​​​​ജി​​​​ക് സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് ഐ​​​​ടി ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍​സി 2.78 കോ​​​​ടി രൂ​​​​പ സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്ലി​​​​ല്‍നി​​​​ന്നു കൈ​​​​പ്പ​​​​റ്റി.

സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ എം​​​​ഡി ശ​​​​ശി​​​​ധ​​​​ര​​​​ന്‍ ക​​​​ര്‍​ത്ത​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള എം​​​​പ​​​​വ​​​​ര്‍ ഇ​​​​ന്ത്യ ക്യാ​​​​പി​​​​റ്റ​​​​ല്‍ ഇ​​​​ന്‍​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന ക​​​​മ്പ​​​​നി​​​ വ​​​​ഴി എ​​​​ക്‌​​​​സാ​​​​ലോ​​​​ജി​​​​ക്കി​​​​ന് 50 ല​​​​ക്ഷം രൂ​​​​പ വാ​​​​യ്പ​​​​യാ​​​​യി ന​​​​ല്‍​കി. മു​​​​മ്പ് വാ​​​​ങ്ങി​​​​യ തു​​​​ക​​​​ക​​​​ള്‍ കൃ​​​​ത്യ​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കു​​​​ന്ന​​​​തി​​​​ല്‍ വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യി​​​​ട്ടും 50 ല​​​​ക്ഷം രൂ​​​​പ ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

മേ​​​​യി​​ൽ വീ​​​​ണ​​​​യു​​​​ടെ​​​​യും സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ പ്ര​​​​മോ​​​​ട്ട​​​​ര്‍​മാ​​​​രു​​​​ടെ​​​​യും കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ വീ​​​​ണ എ​​​​ഴു​​​​തി​​​​യ ചി​​​​ല കൈ​​​​യെ​​​​ഴു​​​​ത്ത് കു​​​​റി​​​​പ്പു​​​​ക​​​​ള്‍ ഇ​​​​ഡി പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. ഇ​​​​തി​​​​ല്‍ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ പേ​​​​രു​​​​ക​​​​ള്‍, ചെ​​​​ല​​​​വാ​​​​ക്കി​​​​യ തു​​​​ക​​​​ക​​​​ള്‍, ദു​​​​ബാ​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ത്തി​​​​യ പ​​​​ണം എ​​​​ന്നി​​​​വ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

83.49 ല​​​​ക്ഷം യു​​​​എ​​​​ഇ ദി​​​​ര്‍​ഹം (ഏ​​​​ക​​​​ദേ​​​​ശം 85 ല​​​​ക്ഷം രൂ​​​​പ​​​​യോ​​​​ളം) ദു​​​​ബാ​​​​യി​​​​ലേ​​​​ക്കു കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​ന്‍ രൂ​​​​പ​​​​യി​​​​ലു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ഏ​​​​ക​​​​ദേ​​​​ശം 20.05 കോ​​​​ടി രൂ​​​​പ​​​​യോ​​​​ള​​​​വും വ​​​​രും

വീ​​​​ണ​​​​യു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ല്‍ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് മ​​​​റ്റൊ​​​​രാ​​​​ളു​​​​ടെ പേ​​​​രി​​​​ല്‍ എ​​​​ടു​​​​ത്ത സിം ​​​​കാ​​​​ര്‍​ഡി​​​​ന്‍റെ ഫോ​​​​ട്ടോ ക​​​​ണ്ടെ​​​​ത്തി. വൈ​​​​ഫൈ റൂ​​​​ട്ട​​​​ര്‍ വ​​​​ഴി ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റ് അ​​​​ധി​​​​ഷ്ഠി​​​​ത കോ​​​​ളു​​​​ക​​​​ള്‍ ചെ​​​​യ്യാ​​​​നാ​​​​ണ് ഇ​​​​തു​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്ന് ഇ​​​​ഡി സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. സിം ​​​​ന​​​​ല്‍​കി​​​​യ വ്യ​​​​ക്തി​​​​യെ​​​​യും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഹ​​​​വാ​​​​ല ചാ​​​​ന​​​​ലു​​​​ക​​​​ള്‍ വ​​​​ഴി പ​​​​ണം ക​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ണ്ട്.

വീ​​​​ണ കൈ​​​​കാ​​​​ര്യം ചെ​​​​യ്ത തു​​​​ക​​​​ക​​​​ള്‍ അ​​​​വ​​​​രു​​​​ടെ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന വ​​​​രു​​​​മാ​​​​ന മാ​​​​ര്‍​ഗ​​​​ങ്ങ​​​​ള്‍​ക്ക് അ​​​​പ്പു​​​​റ​​​​ത്തു​​​​ള്ള​​​​താ​​​​ണ്.


ഡ​​​​യ​​​​റി​​​​യി​​​​ല്‍ കാ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന തു​​​​ക​​​​ക​​​​ള്‍ സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്ലി​​​ൽ​​​നി​​​​ന്നു ല​​​​ഭി​​​​ച്ച​​​​തി​​​​നേ​​​​ക്കാ​​​​ള്‍ വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ലാ​​​​ണ്.

സാധ‍്യത വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണത്തിന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​ർ​​ണാ​​യ​​ക​​മാ​​യ ഇ​​ഡി റി​​പ്പോ​​ർ​​ട്ടി​​ൽ വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​ണ് കൂ​​ടു​​ത​​ൽ സാ​​ധ‍്യ​​ത. ഇ​​ഡി സംസ്ഥാ ന പൊ​​ലി​​സ് മേ​​ധാ​​വി​​ക്കു ന​​ൽ​​കി​​യ​​ത് 25 പേ​​​​ജു​​​​ള്ള സ​​​​മ​​​​ഗ്ര റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​ണ്. റി​​പ്പോ​​ർ​​ട്ട് അഡ്വക്ക റ്റ് ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​നു വി​​​​ട്ടെ​​​​ങ്കി​​​​ലും വി​​​​ജി​​​​ല​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മ​​​​നോ​​​​ജ് ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​കും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും മ​​​​ക​​​​ൾ​​​​ക്കും മു​​​​ൻ​​​​ മ​​​​ന്ത്രി​​​​യാ​​​​യ മ​​​​രു​​​​മ​​​​ക​​​​നും എ​​​​തി​​​​രേ വ​​​​രു​​​​ന്ന​​​​ത്.

അ​​​​ഡ്വ​​​ക്കറ്റ് ജ​​​​ന​​​​റ​​​​ലി​​​​നോ​​​​ട് നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി​​​​യ​​​​ത് വി​​​​ജി​​​​ല​​​​ൻ​​​​സ് മാ​​​​ന്വ​​​​ൽ അ​​​​നു​​​​സ​​​​രി​​​​ച്ച് പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷം കേ​​​​സെ​​​​ടു​​​​ത്താ​​​​ൽ മ​​​​തി​​​​യോ, കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്ക​​​​ണോ എ​​​​ന്നതിലാ​​​​ണ്. നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​കും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക.

വി​​​​ജി​​​​ല​​​​ൻ​​​​സ് എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തോ​​​​ടെ കേ​​​​സി​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ വ​​​​ലി​​​​യ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കും. വി​​​​ജി​​​​ല​​​​ൻ​​​​സ് കേ​​​​സെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ പ്രെ​​​​ഡി​​​​ക്കേ​​​​റ്റ് ഒ​​​​ഫ​​​​ൻ​​​​സ് (പൂ​​​​ർ​​​​വ കു​​​​റ്റ​​​​കൃ​​​​ത്യം) നി​​​​ല​​​​വി​​​​ൽ വ​​​​രി​​​​ക​​​​യും ഇ​​​​ഡി​​​​ക്ക് പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള കേ​​​​സി​​​​ൽ ഇ​​​​വ​​​​രെ പ്ര​​​​തി ചേ​​​​ർ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

Latest News

Corehub Up