കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് ഓട്ടോണമസ് വിവിധ വകുപ്പുകളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
ഫാക്കൽറ്റി മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഇന്റേൺഷിപ്പ് ഓഫ്ലൈൻ, ഹൈബ്രിഡ് രീതികളിൽ ലഭ്യമായിരിക്കും. ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ നാലുവർഷ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാം വിദ്യാർഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
വ്യവസായ-ഗവേഷണ മേഖലകളിൽ പ്രായോഗിക പരിചയം നേടാനുള്ള അവസരമാണ് ഇന്റേൺഷിപ്പ് പ്രദാനം ചെയ്യുന്നത്. താത്പര്യമുള്ള വിദ്യാർഥികൾ sip.ajce.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9497321181.