Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Island

കേ​പ് അ​ത്ഭു​ത ദ്വീ​പ്!

ജ​ന​സം​ഖ്യ​യി​ല്‍ ലോ​ക​ഒ​ന്നാം ന​മ്പ​റാ​യ ഇ​ന്ത്യ നാ​ളി​തു​വ​രെ ഫി​ഫ ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​ല്‍ വ​ര​വ​റി​യി​ച്ചി​ട്ടി​ല്ല. വെ​റും അ​ഞ്ച് ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള കേ​പ് വെ​ര്‍​ദെ ദ്വീ​പ് രാ​ജ്യം വ​ര​വ​റി​യി​ച്ചു എ​ന്നു മാ​ത്ര​മ​ല്ല അ​ര​ങ്ങേ​റ്റ സീ​സ​ണി​ല്‍ ത​ന്നെ തോ​ല്‍​വി​യ​റി​യാ​തെ നോ​ക്കൗ​ട്ടി​ലും പ്ര​വേ​ശി​ച്ചു. ആ​രാ​ണീ കു​ഞ്ഞ​ന്‍ രാ​ജ്യം. ലോ​ക​ക​പ്പ് വേ​ദി​യി​ലേ​ക്കു​ള്ള അ​വ​രു​ടെ കു​തി​പ്പ് എ​ങ്ങ​നെ... അ​റി​യാം ഈ ​അ​ത്ഭു​ത ദ്വീ​പി​നെ...

കേ​പ് വെ​ര്‍​ദെ (റി​പ്പ​ബ്ലി​ക് ഓ​ഫ് കാ​ബോ വെ​ര്‍​ഡെ) പ​ശ്ചി​മാ​ഫ്രി​ക്ക​യു​ടെ തീ​ര​ത്ത് മ​ധ്യ അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ലെ ഒ​രു ദ്വീ​പ​സ​മൂ​ഹ രാ​ജ്യം. 10 ദ്വീ​പു​ക​ള്‍. അ​തി​ശ​യി​പ്പി​ക്കു​ന്ന ബീ​ച്ചു​ക​ള്‍, പ​ര്‍​വ​ത​പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യാ​ല്‍ ആ​ക​ര്‍​ഷ​ണീ​യം. ആ​ഫ്രോ-​പോ​ര്‍​ച്ചു​ഗീ​സ് സം​സ്‌​കാ​രം പേ​റു​ന്ന സ​മൂ​ഹം. ആ​ഫ്രി​ക്ക​ന്‍, പോ​ര്‍​ച്ചു​ഗീ​സ് പൈ​തൃ​ക​ങ്ങ​ളു​ടെ മി​ശ്രി​ത​മാ​ണ് കാ​ബോ വെ​ര്‍​ദെ​യ​ക്കാ​ര്‍​ക്കു​ള്ള​ത്. പോ​ര്‍​ച്ചു​ഗീ​സ് ഔ​ദ്യോ​ഗി​ക ഭാ​ഷ. ത​ദ്ദേ​ശ​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ കൂ​ടു​ത​ലാ​യി സം​സാ​രി​ക്ക​പ്പെ​ടു​ന്ന ഭാ​ഷ കാ​ബു​വെ​ര്‍​ദി. 4,033 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണം. 5,25,000 ജ​ന​സം​ഖ്യ.

കേ​പ് രൂ​പ​പ്പെ​ട​ല്‍

15-ാം നൂ​റ്റാ​ണ്ട് വ​രെ ഈ ​ദ്വീ​പു​സ​മൂ​ഹ​ത്തി​ല്‍ ജ​ന​വാ​സ​മി​ല്ലാ​യി​രു​ന്നു. പോ​ര്‍​ച്ചു​ഗീ​സു​കാ​രാ​ണ് ഇ​വി​ടെ ആ​ദ്യം താ​മ​സം തു​ട​ങ്ങി​യ​ത്. 16, 17 നൂ​റ്റാ​ണ്ടു​ക​ളി​ല്‍ അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ലൂ​ടെ​യു​ള്ള വ്യാ​പാ​രം ജ​ന​വാ​സ​ത്തി​ന് വ​ഴി​യൊ​രു​ക്കി. തു​ണി, ആ​ന​ക്കൊ​മ്പ്, സ്വ​ര്‍​ണം എ​ന്നി​വ​യു​ടെ വ്യാ​പാ​രം വ​ഴി ദ്വീ​പു​ക​ള്‍ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച കൈ​വ​രി​ച്ചു. 19-ാം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തോ​ടെ കേ​പ് വെ​ര്‍​ദെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി മാ​റി.

1975ല്‍ ​കേ​പ് വെ​ര്‍​ദെ സ്വ​ത​ന്ത്ര​മാ​യി. ടൂ​റി​സ​ത്തി​ലും വി​ദേ​ശ നി​ക്ഷേ​പ​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

ലോ​ക​ക​പ്പ് വേ​ദി​യി​ല്‍

'ബ്ലൂ ​ഷാ​ര്‍​ക്‌​സ്' (ട്യൂ​ബ​റോ​സ് അ​സു​യി​സ്) എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​വ​രു​ടെ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ടീം 2026 ​ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ടി​ല്‍ എ​ത്തി ച​രി​ത്രം സൃ​ഷ്ടി​ച്ചു. ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ചെ​റി​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി അ​ര​ങ്ങേ​റ്റ സീ​സ​ണി​ല്‍ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നു.

അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ സ്‌​പെ​യി​നെ (0-0) ഞെ​ട്ടി​ച്ചു. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഉ​റൂ​ഗ്വെയുമായി (2-2) സ​മ​നി​ല. മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ സൗ​ദി​യെ (0-0) ത​ള​ച്ച് നോ​ക്കൗ​ട്ടി​ല്‍.

1978 ഏ​പ്രി​ല്‍ 19ന് ​ഗി​നി​യ​യ്ക്കെ​തി​രേ ദേ​ശീ​യ ടീം ​ആ​ദ്യ രാ​ജ്യാ​ന്ത​ര മ​ത്സ​രം ക​ളി​ച്ചു. 1-0ന് ​പ​രാ​ജ​യ​പ്പെ​ട്ടു. 1992ല്‍ ​ആ​ദ്യ​മാ​യി ആ​ഫ്രി​ക്ക​ന്‍ ക​പ്പ് ഓ​ഫ് നേ​ഷ​ന്‍​സ് യോ​ഗ്യ​ത നേ​ടി. 2003ല്‍ ​ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും സ്ഥാ​ന​മു​റ​പ്പി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up